Wednesday, June 1, 2016

ഡെല്‍ ബാക്‌ ടു കോളേജ്‌ ഓഫര്‍ : ഒരു രൂപയ്‌ക്ക്‌ ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌




കൊച്ചി : മുന്‍നിര ഇന്‍ഡഗ്രേറ്റഡ്‌ ഐടി കമ്പനിയായ ഡെല്‍, ബാക്‌ ടു കോളേജ്‌ ഓഫര്‍ അവതരിപ്പിച്ചു. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവിശ്വസനീയമായ ഇളവുകളും ആനുകൂല്യങ്ങളുമാണ്‌ ഡെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒപ്പം വിവിധ മത്സരങ്ങളും.
ബാക്‌ ടു കോളേജ്‌ ഓഫര്‍ പ്രകാരം ഒരു രൂപ നല്‍കി ഒരു ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌ സ്വന്തമാക്കാം. ബാക്കി തുക പലിശരഹിത തവണകളാക്കി അടച്ചാല്‍ മതി.
ജൂലൈ 15 വരെ നീണ്ടുനില്‍ക്കുന്ന സ്‌മാര്‍ട്‌ സ്റ്റുഡന്റ്‌ ഓഫറില്‍ കേവലം 1499 രൂപയ്‌ക്ക്‌ വിന്‍ഡോസ്‌ ഒഎസ്‌ ഉള്ള ഡെല്‍ ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌ വാങ്ങുമ്പോള്‍ 16,700 രൂപയുടെ ആനുകൂല്യങ്ങളാണ്‌ ലഭിക്കുക. ഒപ്പം രണ്ട്‌ വര്‍ഷ വാറന്റി അപ്‌ഗ്രഡേഷനും. ഫാസ്റ്റ്‌ട്രാക്ക്‌, യുണൈറ്റഡ്‌ കളേഴ്‌സ്‌ ഓഫ്‌ ബെനറ്റണ്‍, ലെവിസ്‌ എന്നിവിടങ്ങളിലേക്കുള്ള 1500 രൂപ വിലയുള്ള ഗിഫ്‌റ്റ്‌ വൗച്ചറുകളും ലഭിക്കും.
ഡെല്‍ പുതിയ ഓണ്‍ലൈന്‍ സ്‌കില്‍സ്‌ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്‌. 9200 രൂപ മുതല്‍ 25,000 രൂപ വരെ ഫീസ്‌ വരുന്ന എജ്യുരേഖയുടെ പ്രസ്‌തുത ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ്‌ ലഭ്യമാക്കുക.
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്‌, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌, ആന്‍ഡ്രോയ്‌ഡ്‌ ആപ്‌ ഡെവലപ്‌മെന്റ്‌, ജാവാ, ബിഗ്‌ ഡാറ്റാ, ഫോട്ടോഷോപ്‌, മള്‍ട്ടിമീഡിയ ഡ്രീം വീവര്‍ എന്നിവയാണ്‌ ഓണ്‍ലൈന്‍ കോഴ്‌സുകള്‍.
ഓഫര്‍ കാലയളവില്‍ ഉപണ്ടു ഒഎസ്‌ ഡെല്‍ ഇന്‍സ്‌പിറോണ്‍ നോട്ട്‌ബുക്ക്‌ വാങ്ങുന്നവര്‍ക്ക്‌ 999 രൂപയ്‌ക്ക്‌ ദ്വിവര്‍ഷ അഡീഷണല്‍ വാറന്റിയും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ ബാക്‌ ടു കോളേജ്‌ ഓഫര്‍ കോളേജ്‌ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും വളരെ ആവേശത്തോടെയാണ്‌ സ്വീകരിച്ചതെന്ന്‌ ഡെല്‍ ഇന്ത്യ കണ്‍സ്യൂമര്‍ 
ഡയറക്‌ടര്‍ ഋതു ഗുപ്‌ത അഭിപ്രായപ്പെട്ടു. 


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...