കൊച്ചി
ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയുടെ ആദ്യത്തെ ഡിജിഹേലര്‍ അവതരിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആസ്‌തമ ,സിഒപിഡി എന്നീ രോഗങ്ങള്‍ കണക്കു പ്രകരാം നിയന്ത്രിക്കുന്നവരുടെ തടസം കൃത്യമായ ചികിത്സാക്രമം പാലിക്കാത്തതാണെന്നാണ് ഡെന്മാര്‍ക്ക് കമ്പനിയുടെ പഠനം വ്യക്തമാക്കുന്നത്.
ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡോസ് ഇന്‍ഹേലര്‍ ആയ ഡിജി ഹേലറിനു കഴിയുമെന്നാണ് ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച ഫാര്‍മസ്യുട്ടിക്കല്‍ ആയ ഗ്ലെന്‍മാര്‍ക്ക് അവകാശപ്പെടുന്നത്. എടുക്കുന്ന ഡോസുകളുടെ കൃത്യമായ കണക്കു മനസിലാക്കാനും മരുന്നിന്റെ അളവ് കുറയുമ്പോള്‍ ലോ ഡോസ് ഇന്‍ഡിക്കേറ്റര്‍ നല്‍കുന്ന മുന്നറിയിപ്പിലൂടെ മുന്‍കരുതല്‍ സ്വീകരിക്കാനും രോഗികള്‍ക്കു കഴിയും.
ചികിത്സാ ക്രമം രോഗികള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ഡോക്ടര്‍മാര്‍ക്കും ഇതു സഹായകരമാണെന്നു കമ്പനി വ്യക്തമാക്കി. ചികിത്സ രംഗത്ത് ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിക്കുവാന്‍ ലക്ഷ്യമാക്കുകയാണ് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍ എന്നു കമ്പനി മേധാവി സുജേഷ് വാസുദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡോസ് ഇന്‍ഹേലറിന്റെ ലോഞ്ചിങ്ങ് ഇവിടെ ഗോകുലം പാര്‍ക്കില്‍ നടന്നു. 300 രൂപ മുതല്‍ 450 രൂപവരെയാണ് ഡിജിറ്റല്‍ ഡോസ് ഇന്‍ഹേലറിന്റെ വിപണി വില. ഇലക്ട്രോണിക് ഡോസ് മീറ്ററോടുകൂടിയ ഡിജിറ്റല്‍ ഇന്‍ഹേലര്‍ കൃത്യമായ ഡോസില്‍ മരുന്നിന്റെ ഡെലിവറി ഉറപ്പാക്കുന്നുണ്ട്.
No comments:
Post a Comment