കൊച്ചി: സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും കുറഞ്ഞ കാലം കൊണ്ട് തരംഗങ്ങള്‍ സൃഷ്ടിച്ച സീക്കന്‍ എസ്.ജി 1 ഗ്ലോബല്‍ ഫോണുകള്‍ ഇനി കേരളത്തിലേക്ക് ലോകോത്തര നിലവാരം ഉള്ള ഈ ഫോണുകള്‍ നിര്‍മ്മിക്കുന്നത് ഒരു മലയാളി സംരംഭകന്റെ നേതൃത്വത്തില്‍ ആണെന്നതാണ് മറ്റൊരു സവിശേഷത.
2013ല്‍ സിംഗപ്പൂരില്‍ അവതരിപ്പിച്ച സീക്കന്‍ എസ്.ജി 1 ഫോണുകള്‍ ജനപ്രീയമായി.നീണ്ടകാലം കേടുപാടുകള്‍ കൂടാതെ തടസം ഇല്ലാതെ ഉപയോഗിക്കാവുന്ന ഫോണുകള്‍ ആണിവ. ഇടത്തരക്കാരായ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഫോണ്‍ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മികച്ച ക്യാമറ, പ്രോസ്‌റ്റര്‍ ഓഡിയോ, നീണ്ടു നില്‍ക്കുന്ന ബാറ്ററി ബാക്ക് അപ്, ഉയര്‍ന്ന സ്റ്റോറേജ് കപ്പാസിറ്റി ,ആഗോള നിലവാരം ,കൊടുക്കുന്ന പണത്തിനുള്ള മൂല്യം എന്നിവയില്‍ എല്ലാം സീക്കന്‍ എസ്.ജി 1 ഗ്ലോബല്‍ ഫോണുകള്‍ മുന്നിലാണ്.
ലഭ്യമാകുന്ന ഓരോ മോഡലിലും ബിഎംകെയുടെ അന്താരാഷ്ട്ര വൈദഗ്‌ദ്യവും അനുഭവ സമ്പത്തും ദര്‍ശിക്കാനാകും. ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സീക്കന്‍ എസ്.ജി 1 മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചു. കേരളത്തിലെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ഇവ ലഭ്യമാണ്. ഇതോടൊപ്പം സീക്കന്‍ ടാബ്ലെറ്റും ആക്ഷന്‍ ക്യാമറയും ഉടനടി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. സിംഗപ്പൂരില്‍ ഡിസൈന്‍ ചെയ്യുന്ന സീക്കന്‍ എസ്.ജി 1 മൊബൈല്‍ ചൈനയിലാണ് അസംബ്ലിങ്ങ് നടത്തുന്നത്. സീക്കന്‍മൊബൈല്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വഴി മെയ് 30 വരെ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും. അഞ്ച് ഇഞ്ച് എച്ച് ഡി ഐപിഎസ് സ്‌ക്രീന് , ഓ.ജി.എസ് ഡിസ്‌പ്ലേ,ക്വാഡ് കോര്‍ പ്രോസസ്സര്‍ എന്നിവയുമുണ്ട് ജൂണ്‍ 30നു മുന്‍പ് കേരളത്തിലെ 200ല്‍ അധികം കടകളില്‍ നിന്നും സീക്കന്‍ എസ്.ജി 1 5499 രൂപയ്‌ക്ക് വാങ്ങാം. നിലവില്‍ 6999 രൂപ വിലവരും.
മലയാളിയായ ബിജുമോന്‍ ആണ് സീക്കന്‍ എസ്.ജി 1 ഗ്ലോബല്‍ ഫോണുകള്‍ പുറത്തിറക്കുന്ന ബി.എം.കെ.യുടെ ഉടമ, 2002ല്‍ മിഡിില്‍ ഈസ്റ്റില്‍ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലൂടെയാണ് തുടക്കം. ഡിജിറ്റല്‍ ക്യാമറ, വലിയ സ്‌ക്രീന്‍ വിനോദം എന്നിവയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ ചാനല്‍ പങ്കാളികള്‍ ആയി സിംഗപ്പൂര്‍, യൂറോപ്പ്,അമേരിക്ക,ഹോകോങ്ങ്, എന്നിവടങ്ങില്‍ വലിയ സാന്നിധ്യം ആയിക്കഴിഞ്ഞു.
No comments:
Post a Comment