കൊച്ചി : യുവാക്കളെ ലക്ഷ്യമാക്കിയുള്ള ആരോ സ്‌പോര്‍ട് സ്റ്റോര്‍ ഇടപ്പള്ളി ലുലു മാളില്‍ തുറന്നു. 1000 ചതുരശ്ര അടി ഷോറൂമില്‍ ഏറ്റവും പുതിയ ആരോ സ്‌പോര്‍ട്, ആരോ ന്യൂയോര്‍ക് ശ്രേണികള്‍
ലഭിക്കും.
ലുലുമാളില്‍ നേരത്തെതന്നെ ആരോയുടെ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും അനുയോജ്യമായ ഉല്‍പന്നങ്ങളാണ് ഇവിടെ ലഭ്യമാവുക.
യുവാക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമായ വര്‍ണപ്പകിട്ടാര്‍ന്ന ഷര്‍ട്ടുകളും പാന്റുകളുമാണ് പുതുതായി തുറന്ന ആരോ സ്‌പോര്‍ട് സ്റ്റോറിലുള്ളത്. ഉല്‍പന്നങ്ങളുടെ ആകര്‍ഷകമായ ഡിസ്‌പ്ലേ, മനോഹരമായ ഇന്റീരിയര്‍ എന്നിവ ആരോ സ്‌പോര്‍ട് സ്റ്റോറിന്റെ പ്രത്യേകതകളാണ്.
കൊച്ചി ഫാഷന്റെ കാര്യത്തില്‍ വളരെയധികം മുന്‍പന്തിയിലാണെന്ന് ആരോ ബ്രാന്റ് ഡയരക്‌റ്റര്‍ മൗലി പറഞ്ഞു. ആരോ ഉല്‍പന്നങ്ങള്‍ക്ക് നഗരത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു
കൊണ്ടിരിക്കുന്നത്.
കൊച്ചിക്ക് പുറമെ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃതസര്‍,
ബങ്കളൂരു, ബറോഡ, ഭോപ്പാല്‍, ഭൂവനേശ്വര്‍, ചാണ്‍ഡിഗഡ്, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഗുര്‍
ഗാവ്, ഹൈദരാബാദ്, ജയ്‌പൂര്‍, ജമ്മു, ജംഷഡ്‌പൂര്‍, കോല്‍ക്കത്ത, ലക്‌നോ, ലുധിയാന, മൊഹാലി, മുംബൈ, നോയ്‌ഡ, പാറ്റ്‌ന, പൂനെ, റാഞ്ചി, സെക്കന്തരാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നി
വിടങ്ങളില്‍ ആരോ ഷോറൂമുകളുണ്ട്.
No comments:
Post a Comment