കൊച്ചി : കാമറ, ബാറ്ററി, രൂപകല്‍പന എന്നിവയില്‍ അടുത്ത തലമുറ
സാങ്കേതിക വിദ്യയുമായി സോണി ഇന്ത്യ, ഇന്ത്യയിലെ പ്രഥമ എക്‌സ് സീരീസ് എക്‌സ്‌പീരിയ
സ്‌മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌പീരിയ എക്‌സ്, എക്‌സ് എ
എന്നിവയാണ് പുതിയ സ്‌മാര്‍ട്‌ഫോണുകള്‍.
പരിഷ്‌കരിച്ച ഡിസൈന്‍, മെച്ചപ്പെട്ട
ഇമേജിങ്, പിഴവുകളില്ലാത്ത സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തനം, സമാനതകളില്ലാത്ത
കണക്‌ടിവിറ്റി എന്നിവ ശ്രദ്ധേയമാണ്. എക്‌സ്‌പീരിയ എക്‌സ് സീരീസില്‍ രണ്ട് ദിവസം
വരെ ബാറ്ററി ലൈഫ് നല്‍കുന്ന സോണിയുടെ സ്‌മാര്‍ട്ട് ബാറ്ററി മാനേജ്‌മെന്റ്
ഉണ്ട്.
ഒറ്റത്തവണ ചാര്‍ജ് ചെയ്‌താല്‍ ഫോണ്‍ ഏറെ നേരം പ്രവര്‍ത്തിക്കും എന്നതു
മാത്രമല്ല ഇതിന്റെ മെച്ചം. ക്യുനോവോയുടെ അഡാപ്‌റ്റീവ് ചാര്‍ജിങ് ടെക്‌നോളജിയും
സോണിയുടെ സ്‌മാര്‍ട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും ഉപയോഗിച്ച്
ബാറ്ററിക്ക് രണ്ടിരട്ടി ആയുസ്സും എക്‌സ്‌പീരിയ എക്‌സ്, എക്‌സ്‌പീരിയ എക്‌സ് എ
എന്നീ മോഡലുകളില്‍ ലഭിക്കും. മാത്രമല്ല, ഈ സാങ്കേതികതയുടെ എല്ലാ തികവുകളും
പൂര്‍ണമായി ഉപയോഗിക്കാനുള്ള പവറും ഇരു ഫോണുകളിലുമുണ്ട്.
അള്‍ട്രാ ഫാസ്റ്റ്
കണക്‌ടിവിറ്റിക്കായി എക്‌സ്‌പീരിയ എക്‌സ്-ല്‍ 64 ബിറ്റ് ക്വാള്‍കോം
സ്‌നാപ്‌ഗ്രാഡണ്‍ 650 പ്രോസസറും എക്‌സ്‌പീരിയ എക്‌സ് എ-ല്‍ 64 ബിറ്റ് മീഡിയടെക്
എം റ്റി6755 പ്രോസസറുമാണുള്ളത്.
എക്‌സ്‌പീരിയ എക്‌സ്, എക്‌സ്‌പീരിയ എക്‌സ് എ
എന്നീ രണ്ടു ഫോണുകള്‍ക്കും ഡ്യുവല്‍ സിം സൗകര്യമുണ്ട്, 4ജി നെറ്റുവര്‍ക്ക്
സപ്പോര്‍ട്ട് ചെയ്യുന്നവയാണ് ഈ രണ്ടു മോഡലുകളും. ഇവ എല്ലാ സോണി സെന്ററുകളിലും
എക്‌സ്‌പീരിയ ഫ്‌ളാഗ്‌ഷിപ്പ് സ്റ്റോറുകളിലും ഇന്ത്യയൊട്ടാകെയുള്ള എല്ലാ പ്രമുഖ
മൊബൈല്‍, ഇലക്‌ട്രോണിക് ഷോപ്പുകളിലും ഓണ്‍ലൈന്‍ വഴി ആമസോണിലും ലഭിക്കും.
വില
എക്‌സ്‌പീരിയ എക്‌സ് 48,990 രൂപ. എക്‌സ്‌പീരിയ എക്‌സ് എ 20,990 രൂപ. വെള്ള,
ഗ്രാനൈറ്റ് ബ്ലാക്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍
ലഭ്യം.
No comments:
Post a Comment