Tuesday, October 25, 2016

നിരവധി ഓഫറുകളുമായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ മുപ്പത്തിയാറാം വാര്‍ഷികാഘോഷം



കൊച്ചി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷത്തന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്‌ച വച്ച 36 ജീവനക്കാരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
മുപ്പത്തിയാറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക്‌ ഇന്ത്യയില്‍ താല്‌പര്യമുള്ള സ്ഥലത്തേക്ക്‌ ടൂര്‍ പാക്കേജ്‌ സമ്മാനമായി ലഭിക്കും.
`` എല്ലാറ്റിനും മീതെ ഉപഭോക്താക്കളുടെ സന്തോഷത്തിനാണ്‌ ഞങ്ങള്‍ സ്ഥാനം നല്‍കുന്നത്‌. മുപ്പത്തിയാറാം വാര്‍ഷികത്തിന്റെ ഈ അവസരത്തില്‍ വിജയത്തിനും മുന്നേറ്റത്തിനും അടിത്തറയേകിയ എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കളോടുമുള്ള നന്ദിയും സ്‌നേഹവും ഈ അവസരത്തില്‍ പങ്കുവയ്‌ക്കുകയാണ്‌. അതോടൊപ്പം തന്നെ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവെച്ച 36 ജീവനക്കാരെ ആദരിക്കുകയുമാണ്‌.'' യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ ജോര്‍ജ്‌ ആന്റണി പറഞ്ഞു.
ഓഫറുകളെപ്പറ്റിയുള്ള വിശാദാംശങ്ങള്‍ക്ക്‌ http://www.uaeexchangeindia.com/customer-offers എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ 1800 3000 1555 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടുകയോ ചെയ്യാം. ഇമെയില്‍ വിലാസം mail.us@uaeexchange.co.in
1980 ല്‍ 'സര്‍വീസ്‌ ഔര്‍ കറന്‍സി' എന്ന ആപ്‌ത വാക്യത്തിലൂന്നി അബുദാബിയിലാണ്‌ യുഎഇ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തനമാരഭിച്ചത്‌. ഇന്ന്‌ ലോകത്താകമാനം ശാഖകളുമായി സാമ്പത്തികം, യാത്ര, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളിലെല്ലാം കമ്പനി സേവനം നല്‍കി വരുന്നു.
ഇന്ത്യയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ കമ്പനിക്ക്‌ രാജ്യത്ത്‌ 372 ശാഖകളും 3375 ജീവനക്കാരുമുണ്ട്‌. പന്ത്രണ്ടര ലക്ഷത്തിലധികം ഇടപാടുകാര്‍ക്കു സേവനവും നല്‍കിവരുന്നു. ഫോറെക്‌സ്‌, മണി ട്രാന്‍സ്‌ഫര്‍, എയര്‍ടിക്കറ്റിംഗ്‌, ടൂര്‍, വായ്‌പകള്‍, എക്‌സപേ കാഷ്‌ വാലറ്റ്‌, ഇന്‍ഷുറന്‍സ്‌, ഷെയര്‍ ട്രേഡിംഗ്‌ എന്നു തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത്‌ കമ്പനിയുടെ സേവനം ലഭ്യമാണ്‌. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...