Tuesday, October 25, 2016

ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ ദബാങ്‌ പുനര്‍ജനിക്കുന്നു



ദുബായ്‌ ബോളിവുഡ്‌ പാര്‍ക്‌സില്‍ സല്‍മാന്‍ ഖാന്‍ നായകനായ ദബാങ്‌ പുനര്‍ജനിക്കുന്നു. ദുബായ്‌ പാര്‍ക്ക്‌ ആന്‍ഡ്‌ റിസോര്‍ട്‌സിന്റെ ഭാഗമായി നിര്‍മിച്ച ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ സല്‍മാന്‍ ഖാനും ചിത്രത്തിന്റെ നിര്‍മാതാവും സഹനടനുമായ അര്‍ബാസ്‌ ഖാനും ചേര്‍ന്ന്‌ അഭിനയിച്ച സംഘട്ടന രംഗങ്ങളുടെ വീഡിയോ പ്രകാശനം ചെയ്‌തു.
ദബാങ്ങിലെ ചുള്‍ബുള്‍ പാണ്ഡെയായി വീണ്ടും വേഷമിടുന്ന സല്‍മാന്‍ ഖാന്‍, ദബാങ്ങിന്റെ പുനര്‍ജനിയെ കുറിച്ച്‌ വിശദീകരിക്കുന്നുമുണ്ട്‌.
ഒഴിഞ്ഞ ഗോഡൗണില്‍ കാമുകി രാജോയേയും തോഴിമാരെയും അതിസാഹസികമായി ഗുണ്ടകളില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന ചുള്‍ബുള്‍ പാണ്ഡെയുടെ കിടിലന്‍ സംഘട്ടന രംഗങ്ങളാണ്‌ ഈ മാസം അവസാനം കാണികള്‍ക്ക്‌ തുറന്നുകൊടുക്കുന്ന ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ ഒരുങ്ങുന്നത്‌.
ലഗാന്‍, ഷോലെ എന്നീ സിനിമകളും പാര്‍ക്കിലെ റസ്റ്റിക്‌ റാവില്‍ സോണിലെ ആകര്‍ഷക ഘടകങ്ങളാണ്‌.ലഗാന്റെ തീമിലുള്ള ഫെറസ്‌ വീല്‍, റോളര്‍ കോസ്റ്റല്‍ വിക്‌ടറി റൈഡ്‌ എന്നിവയെല്ലാം റസ്റ്റിക്‌ റാവില്‍ സോണിലുള്ള ചവാനെര്‍ വില്ലേജിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. മിനി കാര്‍ണിവലാണ്‌ ഇവിടെ രൂപംകൊള്ളുക.
16-ല്‍ പരം റൈഡുകളും 20-ലേറെ ഷോകളുമാണ്‌ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌. 3ഡി പ്രൊജക്‌ടറിലൂടെ ഗബ്ബാര്‍ സിംഗുമായുള്ള സംഘട്ടനം, 4ഡി ഇഫക്‌ടുകളോടുകൂടിയ സീനുകളുടെ പ്രദര്‍ശനം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 
മുതിര്‍ന്നവര്‍ക്ക്‌ 285 ദിര്‍ഹവും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 245 ദിര്‍ഹവുമാണ്‌ ടിക്കറ്റ്‌ വില. അണ്‍ലിമിറ്റഡ്‌ എന്‍ട്രിയുമായി 755 ദിര്‍ഹത്തിന്റെ വാര്‍ഷിക പാസുകളും ലഭ്യമാണ്‌. വാര്‍ഷിക പാസുകള്‍ www.dubaiparksandresorts.com എന്ന സൈറ്റില്‍ ലഭ്യമാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...