Tuesday, October 25, 2016

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കും തട്ടിപ്പിനും എതിരെ ജെ.എസ്‌.ഡബ്ലിയു.




കൊച്ചി: ജെ.എസ്‌.ഡബ്ലിയു. ഗ്രൂപ്പിനു കീഴിലുള്ള ജെ.എസ്‌.ഡബ്ലിയു. സ്റ്റീല്‍ തങ്ങളുടെ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ അധികൃതരുടെ സഹായത്തോടെ മലപ്പുറത്തെ സ്റ്റീല്‍ ചെറുകിട വ്യാപാരികള്‍ക്കിടയില്‍ റെയ്‌ഡ്‌ നടത്തി. പുതിയ രീതികള്‍ കണ്‍െത്താനുള്ള ത്വരയോടെ പ്രവര്‍ത്തിക്കുകയും ഉന്നത നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ മാന്യതയുള്ള കമ്പനിയാണ്‌ ജെ.എസ്‌.ഡബ്ലിയു. 
മലപ്പുറം ജില്ലയില്‍ കാടാമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള ലോക്കല്‍ പോലീസാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. കേരളത്തില്‍ നിരവധി വ്യാപാരികള്‍ അംഗീകാരമില്ലാത്തതും താഴ്‌ന്ന ഗുണനിലവാരമുള്ളതും വ്യാജമായി തയ്യാറാക്കിയിട്ടുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ജെ.എസ്‌.ഡബ്ലിയു. എന്ന പേരും ലോഗോയും ഉപയോഗിച്ചു വില്‍ക്കുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ ദീര്‍ഘകാലമായുള്ള കീര്‍ത്തിയേയും സല്‍പ്പേരിനേയും ബാധിക്കുകയും ശ്രദ്ധേയമായ ട്രേഡ്‌ മാര്‍ക്കിനു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. ജെ.എസ്‌.ഡബ്ലിയു. കളറോണ്‍ + ബ്രാന്‍ഡിന്റെ പകര്‍പ്പ്‌ വില്‍പ്പന നടത്തുന്നതായി സിവില്‍ റെയ്‌ഡിനിടെ പോലീസ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പുളിക്കല്‍ ഷാഫി എന്ന പേരിലുള്ള ഒരു വ്യക്തിയുടെ സ്റ്റീല്‍ ഹൗസില്‍ നിന്ന്‌ ഇവ കണ്ടെടുക്കുകയും ചെയ്‌തു. കെണ്ടടുത്ത ഈ സ്റ്റീല്‍ സീലു ചെയ്‌തിട്ടുമുണ്ട്‌. 
ഇങ്ങനെയുള്ള ട്രേഡ്‌മാര്‍ക്ക്‌ ലംഘനവും പൈറസിയും വ്യാജ നിര്‍മ്മാണവും ജെ.എസ്‌.ഡബ്ലിയു. ഗ്രൂപ്പ്‌ വളരെ ഗൗരവമായാണ്‌ കാണുന്നത്‌. ഇവ മോഷണമാണെന്നതും വിപണിയിലെ മല്‍സരാത്മക തകര്‍ക്കുന്നതാണെന്നതും മാതമല്ല, കനത്ത സുരക്ഷാ പ്രശ്‌നം കൂടിയാണ്‌ സൃഷ്ടിക്കുന്നത്‌. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവുമായിരിക്കും.
വ്യാജ ഉല്‍പ്പന്ന നിര്‍മാണവും ലോകമെങ്ങും നടന്നു വരുന്നുണ്ട്‌. ഇന്ത്യയും ഇതില്‍ നിന്നു മോചിതമല്ല. ഇത്‌ സാമ്പത്തിക ആരോഗ്യത്തേയും സുരക്ഷയേയും വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. ഫിക്കിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അനധികൃത വ്യാജ ഉല്‍പ്പന്നങ്ങള്‍ ശരാശരി 20 ശതമാനം നഷ്ടമാണുണ്ടാക്കുന്നത്‌. സര്‍ക്കാരിനും ഇതുമൂലം വരുമാന നഷ്ടമുണ്ടാകുന്നു. 
താഴ്‌ന്ന നിലവാരമുള്ള വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വഴി ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണൈന്ന്‌ ജെ.എസ്‌.ഡബ്ലിയു. സ്റ്റീല്‍ കെങമേഴ്‌സ്യല്‍ ആന്റ്‌ മാര്‍ക്കറ്റിങ്‌ ഡയറക്ടര്‍ ജയന്ദ്‌ ആചാര്യ ചൂണ്ടിക്കാട്ടി. പ്രസിദ്ധമായ ബ്രാന്‍ഡുകളുടെ പേരിലുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ്‌. ബ്രാന്‍ഡും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്‌. തങ്ങള്‍ക്കു പിന്തുണ നല്‍കുകയും റെയ്‌ഡ്‌ നടത്തുകയും ചെയ്‌ത പ്രാദേശിക അധികൃതരോടു നന്ദിയുണ്ടെന്നും, ഏറ്റവും മികച്ച ഗുണനിലവാരമുള്ള മല്‍സരാധിഷ്‌ഠിതമായ വിപണി വളര്‍ത്തിയെടുക്കുന്നതിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...