കൊച്ചി: സോണി ബ്രാവിയ ഇസഡ് 9ഡി
ശ്രേണിയില്‍പ്പെട്ട ടെലിവിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഴിവാര്‍ന്ന
കാഴ്‌ചാനുഭവമാണ് ബ്രാവിയയുടെ ഈ മുന്‍നിര ശ്രേണിയിലൂടെ സോണി കാഴ്‌ച്ചക്കാര്‍ക്കായി
ഒരുക്കുന്നത്. ഇസഡ് വിഭാഗത്തിലുള്ള ഈ ശ്രേണി ഡിസ്‌പ്‌ളേ സാങ്കേതിക വിദ്യയില്‍
ചരിത്രം കുറിക്കും. പുതുതായി വികസിപ്പിച്ചെടുത്ത 4കെ ഇമേജ് പ്രൊസസര്‍, 4കെ
എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്1� ഉം വേറിട്ട ബാക്‌ലൈറ്റ് സാങ്കേതിക
വിദ്യയിലുള്ള ബാക്ക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും� ഇതിലുണ്ട്. ബൃഹത്തായ കളര്‍
എക്‌സ്‌പ്രഷനിലൂടെയും അസാധാരണമായ കോണ്‍ട്രാസ്റ്റിലൂടെയും ഇതുവരെയില്ലാത്ത ഒരു
കാഴ്‌ചാനുഭവം നല്‍കുന്നു.
മൂന്ന് സാങ്കേതിക വിദ്യകളാണ് ഇതില്‍
അവതരിപ്പിച്ചിരിക്കുന്നത്. ഒബ്‌ജക്‌റ്റ് ആസ്‌പദമാക്കിയുള്ള എച്ച്‌ഡിആര്‍
റീമാസ്റ്റര്‍, ഇരട്ട ഡാറ്റാബേസ് പ്രോസസിങ്, സൂപ്പര്‍ ബിറ്റ് മാപ്പിംഗ് 4കെ
എച്ച്‌ഡിആര്‍ എന്നിവ. 4കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്1� എക്‌സ്‌ട്രീം
അങ്ങേയറ്റത്തെ 4കെ എച്ച്‌ഡിആര്‍ കാഴ്‌ചാനുഭവം തരുന്നതോടൊപ്പം 4 കെ എച്ച്‌ഡിആര്‍
പ്രോസസ്സര്‍ എക്‌സ1നെക്കാളും 40 ശതമാനത്തിലധികം യഥാര്‍ഥ നിറങ്ങളോട് കൂടിയ
മിഴിവാര്‍ന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നു. മാത്രമല്ല,
ഇന്റര്‍നെറ്റ് വീഡിയോ, എച്ച്‌ഡിഎംഐ, യുഎസ്‌ബി പോര്‍ട്ട് എന്നിവയില്‍ നിന്ന്
വരുന്ന എച്ച്‌ഡിയിലുള്ള ചിത്രങ്ങളെ കളറും കോണ്‍ട്രാസ്റ്റും ക്രമീകരിച്ച് 4 കെ
എച്ച്‌ഡിആര്‍ നിലവാരത്തിലേക്ക് മാറ്റാനും ഇതിന് സാധിക്കും.
ഒബ്‌ജക്‌റ്റ്
ആസ്‌പദമാക്കിയുള്ള എച്ച്‌ഡിആര്‍ റീമാസ്റ്റര്‍ ചിത്രങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍
കൂടുതല്‍ മിഴിവിലെത്തിക്കാന്‍ സഹായിക്കുന്നു. 4 കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍
എക്‌സ്1� എക്‌സ്‌ട്രീമിലുള്ള സോണിയുടെ മാത്രം ഡാറ്റാബേസ്, അനാവശ്യ ശബ്ദങ്ങള്‍
കുറയ്‌ക്കാനും സഹായിക്കുന്നു. ഇരട്ട ഡാറ്റാബേസ് പ്രോസസിങ് അനാവശ്യ ശബ്ദങ്ങള്‍
ഇല്ലാതാക്കി എല്ലാ ചിത്രങ്ങളെയും 4 കെ ഇമേജ് നിലവാരത്തിലേക്ക് മാറ്റുന്നു.
കൂടാതെ, സൂപ്പര്‍ ബിറ്റ് മാപ്പിംഗ് 4 കെ എച്ച്‌ഡിആര്‍ മൃദുവായ സ്വാഭാവിക
ചിത്രങ്ങള്‍ നല്‍കുന്നു. മുഖം, സൂര്യാസ്‌തമയം തുടങ്ങിയ തനതായ സ്വാഭാവിക നിറങ്ങള്‍
ഉള്ളവയെ അങ്ങനെ നില നിര്‍ത്താനും അതിലേക്ക് എത്തിക്കാനും സാധിക്കുന്നതാണ്
സോണിയുടെ പുതിയ ബ്രാവിയ കെഡി-65ഇസ്‌ഡ്9ഡി എന്ന് കമ്പനി അറിയിച്ചു.
No comments:
Post a Comment