കൊച്ചി: പുതിയ ശ്രവണാനുഭവവുമായി സോണിയുടെ ഏറ്റവും പുതിയ
സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ ഹെഡ് ഫോണുകള്‍ പുറത്തിറങ്ങി. ഉയര്‍ന്ന
ഗുണമേന്മയുള്ള ശബ്ദം, സുവ്യക്തത, കൊണ്ടുനടക്കാനുള്ള സൗകര്യം, അഴകാര്‍ന്ന ഡിസൈന്‍
എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് സോണിയുടെ ഹെഡ്‌ഫോ ണ്‍ ശൃംഖലയിലേക്ക്
എംഡിആര്‍-എക്‌സ്‌ബി80ബി.എസ്, എംഡിആര്‍-എക്‌സ്‌ബി50ബി.എസ് എന്നിവയുടെ വരവ്.
കായികാഭ്യാസാം ചെയ്യുമ്പോള്‍ കേള്‍ക്കുന്നതിനായി ഉയര്‍ന്ന ശബ്ദവും ബേസും ബീറ്റുകളും
ആണ് ഇതിന്റെ പ്രത്യേകത. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് രീതിയില്‍
പ്രവര്‍ത്തിക്കുന്ന ഈ ഇയര്‍ ഫോണിന്റെ താളഗതി അഭ്യാസത്തിന്റെ ചലനത്തിനനുസരിച്ച്
മാറിക്കൊണ്ടിരിക്കും. (ഒരു മിനിറ്റില്‍ 120 മുതല്‍ 140 വരെ കൂടുതല്‍ ബേസ്.)
കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിന്റെ പ്രചാരം
വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സോണി എംഡിആര്‍-എക്‌സ്‌ബി80ബി.എസ്,
എംഡിആര്‍-എക്‌സ്‌ബി50ബി.എസ് എന്നീ ഇയര്‍ഫോണുകള്‍ രംഗത്തിറക്കുന്നത്. കൂടുതല്‍
ബേസില്‍ വയര്‍ലെസ് ഇയര്‍ ഹെഡ് ഫോണുകള്‍ വയറുകള്‍ ഇല്ലാത്തതുകൊണ്ട് കൂടുതല്‍
സൗകര്യപ്രദമായി ഈ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാം. സ്‌മാര്‍ട് ഫോണോ മ്യൂസിക് പ്ലെയറോ
ഡോക്കോ എന്ത് വേണമെങ്കിലും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ ഇതിലേക്ക് കണക്ട്
ചെയ്യാം. കൈകള്‍ ഉപയോഗിക്കാതെ സംസാരിക്കുന്നതിനായി ബില്‍ട് ഇന്‍ മൈക്കും
ഇതിലുണ്ട്. വെള്ളത്തെ പ്രതിരോധിക്കുന്നതിന് പുറമേ കൂടുതല്‍ ബാറ്ററി ലൈഫും കേബിള്‍
ക്രമീകരിക്കാന്‍ പറ്റുന്ന സുരക്ഷിതമായ ഇയര്‍ ഹുക്ക് സ്‌റ്റൈലോടുകൂടിയാണ്
എംഡിആര്‍-എക്‌സ്‌ബി80ബി.എസ്, ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.
എംഡിആര്‍-എക്‌സ്‌ബി50ബി.എസ് ആര്‍ക് സപ്പോര്‍ട്ടറോട് കൂടിയ സ്‌റ്റേബിള്‍ ഫിറ്റും
വയര്‍ലെസ് സ്വാതന്ത്രവും അനുഭവിക്കാം. എംഡിആര്‍-എക്‌സ്‌ബി80ബി.എസ് വെള്ളത്തെ
പ്രതിരോധിക്കുമെന്ന് മാത്രമല്ല, കഴുകുകയും ചെയ്യാം. അതായത്, വ്യായാമത്തിനു ശേഷം
ഇത് കഴുകി വീണ്ടും ഉപയോഗിക്കാം. കേടാകുമെന്ന ഭയം കൂടാതെ. രാജ്യത്തുടനീളമുള്ള സോണി
സെന്‍റെറുകളിലും മറ്റ് ഇലക്ട്രോണിക് ഷോപ്പുകളിലും ഈ രണ്ടു മോഡലുകളും
ലഭ്യമാണ്.
No comments:
Post a Comment