കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ
ഹോസ്‌പിറ്റലില്‍ ദേശീയ ആയുര്‍വേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടികള്‍
ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരിയും മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍.പി.പി.
നമ്പൂതിരിയും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്‌തു. ദിനത്തോടനുബന്ധിച്ച് പ്രമേഹജന്യ
നേത്രരോഗ നിര്‍ണയവും ചികിത്സയും ലക്ഷ്യമാക്കി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍
ക്യാമ്പില്‍ മൂന്നൂറോളം രോഗികള്‍ ചികിത്സ നേടി. ഇതില്‍ അര്‍ഹരായവരെ
ശ്രീധരീയത്തിന്റെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന സൗജന്യ സേവന പദ്ധതിയായ
'പുനര്‍ജനി 2016'ല്‍ ഉള്‍പ്പെടുത്തി വിദഗ്‌ധ തുടര്‍ചികിത്സയ്‌ക്കായി
തെരഞ്ഞെടുത്തു.
നവംബര്‍ 30 വരെ ശ്രീധരീയത്തില്‍ ഡയബറ്റിക് റെറ്റിനോപതി
മാസമായി ആചരിക്കും. ഈ കാലയളവില്‍ ശ്രീധരീയത്തിന്റെ എല്ലാ ശാഖകളിലും ഡയബറ്റിക്
റെറ്റിനോപതി നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പുകളില്‍ പങ്കെടുക്കാന്‍
താല്‍പര്യമുള്ളവര്‍ അതാത് ശാഖകളുമായി ബന്ധപ്പെടേണ്ടതാണ്.
അത്യാധുനിക
രോഗനിര്‍ണയ ഉപകരണങ്ങളുടെയും പരമ്പരാഗത ആയുര്‍വേദ ചികിത്സാജ്ഞാനത്തിന്റെയും
സങ്കലനത്തിലൂടെ ശ്രീധരീയം ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സയില്‍ കൈവരിച്ച
വൈദഗ്‌ദ്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍
ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹരി എന്‍ നമ്പൂതിരി പറഞ്ഞു.
ചടങ്ങില്‍ ശ്രീധരീയം ജോയിന്റ് എംഡി പരമേശ്വരന്‍ നമ്പൂതിരി, സിഎംഒ ഡോ.
നാരായണന്‍ നമ്പൂതിരി, ഡയറക്ടര്‍മാരായ ജയശ്രീ പി. നമ്പൂതിരി, ബിജുപ്രസാദ് കെ.എസ്.,
ഡോ. ശ്രീകല എന്‍.പി, രാജന്‍ എന്‍. നമ്പൂതിരി, ശ്രീജിത്ത് എന്‍.പി. എന്നിവര്‍
സംസാരിച്ചു.
ഫോട്ടോ ക്യാപ്‌ഷന്‍: ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്‌പിറ്റലിലെ
ദേശീയ ആയുര്‍വേദദിനാചരണം ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരിയും മാനേജിംഗ്
ഡയറക്ടര്‍ ഡോ. എന്‍.പി.പി. നമ്പൂതിരിയും ഉദ്‌ഘാടനം ചെയ്യുന്നു. ഇടത്തു നിന്ന്
ഡയറക്ടര്‍മാരായ ജയശ്രീ പി. നമ്പൂതിരി, രാജന്‍ എന്‍. നമ്പൂതിരി, സിഎംഒ ഡോ. നാരായണന്‍
നമ്പൂതിരി, ജോയിന്റ് എംഡി പരമേശ്വരന്‍ നമ്പൂതിരി എന്നിവരേയും കാണാം.
No comments:
Post a Comment