കൊച്ചി : എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ജീവകാരുണ്യ വിഭാഗമായ
എച്ച്‌സിഎല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള എച്ച്‌സിഎല്‍ ഗ്രാന്റ് രാജ്യത്തെ മികച്ച
സന്നദ്ധ സംഘടനകളെ തെരഞ്ഞെടുത്ത് അവയ്‌ക്ക് 15 കോടി രൂപ സമ്മാനമായി
നല്‍കുന്നു.
ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്ന് മികച്ചവയെ തെരഞ്ഞെടുത്ത് 5 കോടി
രൂപ വീതമായാണ് ധനസഹായമായി അനുവദിക്കുക.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച എച്ച്‌സിഎല്‍
ഗ്രാന്റ് സ്‌കീമില്‍ ഇത്തവണത്തെ വിജയികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍
പുരോഗമിക്കുകയാണ്. അന്തിമ മല്‍സരത്തിലേക്ക് ഓരോ വിഭാഗത്തില്‍ നിന്നുമായി മൂന്ന്
വീതം സന്നദ്ധ സംഘടനകളെ തെരഞ്ഞെടുത്തു കഴിഞ്ഞു. ചൈല്‍ഡ് ഇന്‍ നീഡ്
ഇന്‍സ്റ്റിറ്റിയൂട്ട് - പശ്ചിമ ബംഗാള്‍, കരുണാ ട്രസ്റ്റ് - കര്‍ണാടകം,
നെറ്റ്‌വര്‍ക് ഓഫ് പോസിറ്റീവ് പീപ്പിള്‍ - തമിഴ്‌നാട് (ആരോഗ്യം) മെലി ജോള്‍ -
മഹാരാഷ്‌ട്ര, ബ്രീക്‌ത്രു- ഹര്യാന, ഉന്‍മുല്‍ സേതു സംസ്ഥാന്‍ - രാജസ്ഥാന്‍
(വിദ്യാഭ്യാസം), വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ - ന്യുഡെല്‍ഹി, ഫൗണ്ടേഷന്‍ ഫോര്‍
ഇക്കോളജി സെക്യൂരിറ്റി - ഗുജറാത്ത്, ഡവലപ്‌മെന്റ് റിസര്‍ച്ച് കമ്മ്യൂണിക്കേഷന്‍
ആന്റ് സര്‍വീസസ് സെന്റര്‍ - പശ്ചിമ ബംഗാള്‍ (പരിസ്ഥിതി സംരക്ഷണം) എന്നിവയാണ്
ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പാം കമ്പ്യൂട്ടിങ്ങിന്റെ
മുന്‍ പ്രസിഡന്റ് റോബിന്‍ അബ്രാംസ്, പ്രശസ്‌ത സാമ്പത്തിക വിദഗദ്ധനായ ഡോ. ഐഷന്‍
ജഡ്‌ജ് അഹുല്‍വാലിയ, പ്രമുഖ അഭിഭാഷക പല്ലവി ഷറോഫ്, ഇന്ത്യന്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്റെ മുന്‍ ഡയറക്‌റ്റര്‍
ബി.എസ്. ബാസ്‌വാന്‍, ചിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിന്റെ പ്രസിഡന്റ് റിച്ചാര്‍ഡ്
ലാറി വിയറ, ഐബിഎം കോര്‍പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ജോണ്‍ ഇ. കെല്ലി,
എച്ച്‌സിഎല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശിവ് നാടാര്‍ എന്നിവരടങ്ങുന്ന
വിധികര്‍ത്താക്കള്‍ മേല്‍പറഞ്ഞ 9 സംഘടനകളില്‍ നിന്ന് വിജയികളെ
തെരഞ്ഞെടുക്കുന്നതാണ്.
ഈ വര്‍ഷം രാജ്യത്തെ സന്നദ്ധസംഘടനകളില്‍ നിന്ന്
മൂവായിരത്തിലേറെ അപേക്ഷകള്‍ ലഭിക്കുകയുണ്ടായെന്ന് എച്ച്‌സിഎല്‍ ഫൗണ്ടേഷന്‍
ഡയറക്‌റ്റര്‍ നിധി പുന്ദീര്‍ പറഞ്ഞു.
No comments:
Post a Comment