Friday, January 6, 2017
മെഡിമിക്‌സ് മലേഷ്യയിലേക്ക്
കൊച്ചി : ചെന്നൈ ആസ്ഥാനമായ ചോലയില്‍ ഗ്രൂപ്പിന്റെ മെഡിമിക്‌സ് സോപ്പടക്കമുള്ള ഉല്‍പന്നങ്ങള്‍ മലേഷ്യയിലും മറ്റ് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ലഭ്യമാക്കുന്നു.
മലേഷ്യയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി മലേഷ്യയിലെ ലോക പ്രശസ്‌ത ബാറ്റു ഗുഹാ മുരുകന്‍ ക്ഷേത്രത്തിന്റെ 10-ാം വാര്‍ഷികാഘോഷം ചോലയില്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി. ലോകത്തിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ പ്രതിമയും ഏറ്റവും പൊക്കം കൂടിയ മുരുകന്‍ വിഗ്രഹവും (140 അടി) ഈ ക്ഷേത്രത്തിലാണ്. 2016-ലെ തൈപ്പൂയം ഉല്‍സവത്തോടനുബന്ധിച്ചാണ് മുരുകന്‍ ക്ഷേത്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.
ആരോഗ്യ സംരക്ഷണത്തില്‍ ആയൂര്‍വേദത്തിന്റെ സ്ഥാനം ലോകം തിരിച്ചറിഞ്ഞിട്ടുള്ള സാഹചര്യത്തിലാണ് മെഡിമിക്‌സിനെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്താന്‍ ചോലയില്‍ ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുള്ളതെന്ന് കമ്പനി മാനേജിങ് ഡയറക്‌റ്റര്‍ പ്രദീപ് ചോലയില്‍ പറഞ്ഞു. വിദേശ വിപണിയെ സംബന്ധിച്ചേടത്തോളം ചോലയില്‍ ഗ്രൂപ്പിന് വന്‍ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to:
Post Comments (Atom)
-
കൊച്ചി: 'എന്‍ എഫ് ആര് കൊച്ചി ഫെസ്റ്റിവല്‍' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്ക്കുന്ന ഇന്റര്‍നാഷണല്‍ ഫിലി...
No comments:
Post a Comment