Tuesday, April 18, 2017

ടാലിയുടെ ജിഎസ്‌ടി എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സമാപിച്ചു



കൊച്ചി : ലോക്‌സഭ പാസാക്കിയ ചരക്കു സേവന നികുതി (ജിഎസ്‌ടി)യുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചു. ഇന്ത്യയിലെ മുന്‍നിര സോഫ്‌റ്റ്‌വെയര്‍ സ്ഥാപനമായ ടാലി സൊലൂഷന്‍സ്‌, ധനകാര്യ വാര്‍ത്താ ചാനലായ സിഎന്‍ബിസി ആവാസ്‌, ബിസിനസ്‌ മാധ്യമ സ്ഥാപനമായ ദ ഗില്‍ഡ്‌ എന്നിവയുമായി സഹകരിച്ചാണ്‌ എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സംഘടിപ്പിച്ചത്‌.
പ്രോഗ്രാമിന്റെ 10-ാം പതിപ്പാണ്‌ കൊച്ചിയില്‍ അരങ്ങേറിയത്‌. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക്‌ ചരക്ക്‌, സേവന നികുതിയെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരികരിക്കുന്നതിനും അതുപയോഗിച്ച്‌ ഇടപാടുകള്‍ നടത്തുന്നതെങ്ങനെയെന്നും വിശദീകരിക്കുന്നതായിരുന്നു എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം.
മുന്‍നിര വ്യാപാര സ്ഥാപനങ്ങളിലെയും ചെറുകിട ഇടത്തരം സംരംഭങ്ങളിലെയും പ്രതിനിധികളും ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാരും അടക്കം 200- ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജിഎസ്‌ടി നടപ്പിലാക്കുമ്പോഴുള്ള അനന്തര ഫലങ്ങള്‍, ജിഎസ്‌ടി അടിസ്ഥാനമാക്കി കണക്കുകള്‍ തയ്യാറേക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റിയെല്ലാം പ്രോഗ്രാമില്‍ വിശദീകരിച്ചു. 
ജിഎസ്‌ടി സംബന്ധിച്ച്‌ വ്യാപാരികള്‍ക്കുള്ള ആശങ്കകള്‍ ധൂരീകരിക്കുന്നതിനും ജിഎസ്‌ടി ഉപയോഗിച്ച്‌ ഇടപാടുകള്‍ എങ്ങനെ ലാഭകരമായി നടത്താമെന്നും വിശദമാക്കുന്നതിനുമാണ്‌ എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സംഘടിപ്പിച്ചതെന്ന്‌ ടാലി സൊലൂഷന്‍സ്‌ മാനേജിങ്‌ ഡയറക്ടര്‍ ഭരത്‌ ഗോയങ്ക പറഞ്ഞു. 
ദ ഗില്‍ഡ്‌, സിഎന്‍ബിസി ആവാസ്‌ എന്നിവയുമായി ചേര്‍ന്ന്‌ രാജ്യത്തെ 12 പ്രധാന നഗരങ്ങളില്‍ എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www. tallysolutions.com

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...