Tuesday, April 18, 2017

ടാറ്റാ മോട്ടോഴ്‌സ്‌ മെഡിക്കല്‍ സൊസൈറ്റി 43-ാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌


ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ ഭാവി ചെറുകിട നഗരങ്ങളില്‍-
ഡോ. പ്രതാപ്‌ കുമാര്‍
കൊച്ചി: നഗര കേന്ദ്രീകൃത ആശുപത്രി സമുച്ചയങ്ങള്‍ക്കും, മെഡിക്കല്‍ ടൂറിസം ലക്ഷ്യമാക്കിയുള്ള ആധുനിക സംരംഭങ്ങള്‍ക്കുമപ്പുറം, ഇന്ത്യയുടെ ആരോഗ്യ സേവനമേഖല ഇടത്തരം, ചെറുകിട നഗരങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന്‌ മെഡിട്രീന ഹോസ്‌പിറ്റല്‍സ്‌ സാരഥിയും പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റുമായ ഡോ. പ്രതാപ്‌ കുമാര്‍ എന്‍. �നമ്മുടെ രാജ്യത്ത്‌ ആരോഗ്യ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയും സംഭവിക്കുന്നത്‌ വന്‍കിട നഗരങ്ങളിലാണ്‌. ടയര്‍-2, ടയര്‍-3 നഗരങ്ങളിലാവട്ടെ ആ രോഗ്യ പരിചരണ കേന്ദ്രങ്ങലുടെയും മികച്ച ഡോക്ടര്‍മാരുടെയും സ്‌പെഷലിസ്റ്റുകളുടെയും അഭാവം ഒരു വെല്ലുവിളിയായിത്തന്നെ തുടരുകയും ചെയ്യുന്നു. കെരിഎംജി നടത്തിയ സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇടത്തരം, ചെറുകിട നഗരങ്ങളില്‍ 7,000 ആശുപത്രികള്‍ കൂടി ആവശ്യമുണ്ടെന്നാണ്‌. ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ ഭാവി തന്നെ ഈ മേഖലകളിലാണെന്ന്‌ പറയാം. ടാറ്റാ മോട്ടോഴ്‌സ്‌ മെഡിക്കല്‍ സൊസൈറ്റി 43-ാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ �ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും സാധ്യതകളും� എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. പ്രതാപ്‌ കുമാര്‍.
�ആരോഗ്യരംഗത്ത്‌ ഭാരതം ഒരു വര്‍ഷം ചെലവഴിക്കുന്ന 33 ബില്ല്യണ്‍ ഡോളറില്‍ കേവലം 20 ശതമാനം മാത്രമാണ്‌ ചെറുകിട നഗരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്‌. നമ്മുടെ ഗ്രാമീണ മേഖലയിലെ ഡോക്ടര്‍ -രോഗി അനുപാതം 1:30,000 ആണ്‌, ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന 1:1000 എന്ന നിലവാരത്തിലേക്കെത്താന്‍ നാം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു�. അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച ആരോഗ്യസേവനങ്ങള്‍ രാജ്യത്തിന്റെ നഗരങ്ങള്‍ക്ക്‌ പുറത്തേയ്‌ക്ക്‌ എത്തിക്കാന്‍ സര്‍ക്കാരും സ്വകാര്യമേഖലയും ഒന്നിച്ചണിചേര്‍ന്നുള്ള പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്ടണര്‍ഷിപ്പ്‌ സംരംഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ ഡോ. പ്രതാപ്‌ കുമാര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുമ്പോള്‍ തന്നെ ഓരോ ആശുപത്രിയും റൂറല്‍ ക്ലിനിക്കുകള്‍ കൂടി നടത്തുന്നത്‌ നിര്‍ബന്ധമാക്കുന്നത്‌ പോലുള്ള നടപടികള്‍ വഴി അടിസ്ഥാന ആരോഗ്യ സേവന സംവിധാനങ്ങളുടെ ലഭ്യത പെട്ടെന്നുതന്നെ വര്‍ധിപ്പിക്കുകയുമാവാം.
പ്രശസ്‌ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റുമായ ഡോ. പ്രതാപ്‌ കുമാര്‍ എന്‍. ഇന്ത്യയിലും മാലിദ്വീപിലും സാന്നിധ്യമുള്ള മെഡിട്രീന ഹോസ്‌പിറ്റല്‍സിന്റെ സ്ഥാപകനാണ്‌. കൊല്ലം ആസ്ഥാനമായ ഗ്രൂപ്പിന്‌ തിരുവനന്തപുരം, ജംഷെഡ്‌പൂര്‍, ഹൈദരാബാദ്‌, കൊട്ടാരക്കര, പാലക്കാട്‌, മാലിദ്വീപ്‌ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്‌. ഹരിയാന സര്‍ക്കാരുമായി സഹകരിച്ച്‌ പാഞ്ച്‌കുല, അംബാല, കന്റോണ്‍മെന്റ്‌, ഹരിദാബാദ്‌, ഗുഡ്‌ഗാവ്‌ എന്നിവിടങ്ങളില്‍ ഹൃദയ ചികിത്സാ സൗകര്യങ്ങള്‍ തുറക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. നേപ്പാള്‍, ഒമാന്‍, സിഐഎസ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും സാന്നിധ്യം വിപുലപ്പെടുത്താനുള്ള നടപടികളിലാണ്‌ മെഡിട്രീന ഹോസ്‌പിറ്റല്‍സും ഡോ. പ്രതാപ്‌ കുമാറും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...