: ആഗോള ബിസിനസ്സ് & സ്പെന്‍ഡിങ് ഔട്ട്‌ലുക്ക് സര്‍വേ
സാമ്പത്തിക രംഗത്തെ അനുകൂല പ്രവണതകള്‍ കണക്കിലെടുക്കുമ്പോള്‍ 2017-ല്‍ മിതമായത് മുതല്‍ കാര്യമായ സാമ്പത്തിക വളര്‍ച്ച ഇന്ത്യന്‍ കമ്പനികളിലെ മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളില്‍ പകുതിയും (77%) പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് സ്‌പെന്‍ഡിംഗ് ഔട്ട്‌ലുക്ക് സര്‍വേ. അമേരിക്കന്‍ എക്‌സ്പ്രസ് കമ്മീഷന്‍ ചെയ്ത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ കസ്റ്റം റിസേര്‍ച്ച് ലാബ് നടത്തിയ സര്‍വേ ഇന്ത്യന്‍ കമ്പനികള്‍ വിപണിയിലെ അവരുടെ ചെലവഴിക്കലും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ 67 ശതമാനവും ഈ വര്‍ഷം ലാഭക്ഷമത മെച്ചപ്പെടുത്തുന്ന സമയത്ത് തന്നെ മികച്ച വളര്‍ച്ചയെ പിന്തുണയ്ക്കുള്ള നിക്ഷേപത്തിലും ചെലവഴിക്കലിലും ശ്രദ്ധിക്കുകയും ചെയ്യും.
ഏതാണ്ട് 37 ശതമാനം ഇന്ത്യന്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവുകളും പ്രതീക്ഷിക്കുന്നത് അവരുടെ കമ്പനിയുടെ ചെലവഴിക്കലിന്റെയും നിക്ഷേപത്തിന്റെയും അവസ്ഥ 10 ശതമാനത്തിലേറെയായി വര്‍ദ്ധിക്കുമെന്നാണ്. ആഗോള എക്‌സിക്യൂട്ടീവുകളില്‍ ഇത് 24 ശതമാനം മാത്രമാണ്.
അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളുടെ പിന്തുണയോടെ ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം അവരുടെ ചെലവഴിക്കലും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ എക്‌സ്പ്രസ്, ഗ്ലോബല്‍ കോര്‍പ്പറേറ്റ് പേയ്‌മെന്റ്‌സ്, വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ സരു കുശാല്‍ പറയുന്നു. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും വിവിധ വിഭാഗങ്ങളില്‍ ചെലവഴിക്കലുകള്‍ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഇന്‍ക്. മികച്ച വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് അവര്‍ പറഞ്ഞു.
വര്‍ഷത്തെ ഐടി ചെലവഴിക്കല്‍ മുന്‍ഗണന
ആഗോള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടോപ്പ് ഐടി മുന്‍ഗണനയായി ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകള്‍ എടുത്തുപറയുന്നത് ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറുമാണ്. ഇന്ത്യയില്‍ നിന്നുള്ള 30 ശതമാനം എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, ആഗോളമായ 13 ശതമാനവും ഏഷ്യ-ഓസ്‌ട്രേലിയ മേഖലയിലെ 14 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കമ്പനികളുടെ ഏറ്റവും പ്രധാന മുന്‍ഗണന ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറുമായിരിക്കും. ഡിജിറ്റൈസേഷന്റെ ആവശ്യവും പ്രാധാന്യവും കമ്പനികള്‍ വ്യക്തമായി മനസ്സിലാക്കുന്നതായി ഇത് സൂചിപ്പിക്കുന്നു, അതിനാല്‍ തന്നെ ഈ ദിശയില്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയും ചെയ്യുന്നു. മറ്റൊരു 10 ശതമാനം ഇന്ത്യന്‍ ഇക്‌സിക്യൂട്ടീവുകള്‍ ബിസിനസ് ഇന്റലിജന്‍സിലും ഡാറ്റ അനാലിസിസ് ശേഷികളിലും ശ്രദ്ധ ചെലുത്താന്‍ താല്‍പ്പര്യപ്പെടുന്നു.
കമ്പനികളുടെ വളര്‍ച്ചയ്ക്ക് കയറ്റുമതി മുഖ്യ പങ്ക് വഹിക്കും
മെച്ചപ്പെട്ട കസ്റ്റമര്‍ സര്‍വീസില്‍ ശ്രദ്ധിച്ച് ഇന്ത്യ ഇന്‍ക്.
ഇന്ത്യയിലെ നിന്നുള്ള 67 ശതമാനം ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, കസ്റ്റമര്‍ സര്‍വീസ് മെച്ചപ്പെടുത്താനുള്ള വിപണി സമ്മര്‍ദ്ദം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. സമാന വിലയിരുത്തലില്‍ ആഗോളമായും (50%) ഏഷ്യ-ഓസ്രേ്ടലിയ (44%) വിപണികളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ മുന്നിലാണ്. കസ്റ്റമര്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധ നല്‍കുന്നുവെന്നത് വ്യക്തമാണ്. ഇന്ത്യയില്‍ നിന്നുള്ള 40 ശതമാനം എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, ആഗോളമായ 18 ശതമാനവും ഏഷ്യ-ഓസ്‌ട്രേലിയയിലെ 22 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമര്‍പ്പിതമായ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റാണ് വെണ്ടര്‍മാര്‍ക്കും സപ്ലയര്‍മാര്‍ക്കുമുള്ള കമ്പനികളുടെ മൂല്യവത്തായ ഗുണം.
No comments:
Post a Comment