Saturday, April 29, 2017

പൈസബസാറും യെസ്‌ബാങ്കും കൈകോര്‍ക്കുന്നു




കൊച്ചി: വായ്‌പകളിലൂടെയും ക്രെഡിറ്റ്‌ കാര്‍ഡുകളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വിപണന കേന്ദ്രമായ പൈസബസാര്‍ ഡോട്ട്‌ കോം ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ്‌ ബാങ്കുമായി സഹകരിക്കുന്നു. ഈ രംഗത്തെ ആദ്യത്തെ വലിയ സഹകരണത്തോടെ നിലവിലെ ഉപഭോക്താക്കള്‍ക്ക്‌ വ്യവസ്ഥകളോടെ അംഗീകരിച്ച വായ്‌പകള്‍ ലഭ്യമാക്കും. 
പൈസബസാര്‍ ഉപഭോക്താക്കള്‍ക്ക്‌ ഇതോടെ യെസ്‌ ബാങ്കിന്റെ പ്രീ ക്വാളിഫൈഡ്‌ വായ്‌പകളാണ്‌ ലഭ്യമാകുക. ഇതിനായി ബാങ്ക്‌ സന്ദര്‍ശിക്കുകയോ മറ്റ്‌ രേഖകള്‍ ഹാജരാക്കുകയോ വേണ്ട. ലഭ്യമായ വിവരങ്ങള്‍, ബ്യൂറോയുടെ പ്രകടനം, ഇന്റേണല്‍ അനാലിറ്റിക്‌സ്‌ തുടങ്ങിയവയിലൂടെയാണ്‌ ഇത്‌ ലഭ്യമാക്കുന്നത്‌. വായ്‌പ അനായാസം ലഭ്യമാക്കി എല്ലാ റീട്ടെയില്‍ ആവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക പരിഹാരങ്ങള്‍ ഏക ജാലകത്തിലൂടെ ഉപഭോക്താവിന്‌ എത്തിക്കുകയാണ്‌ യെസ്‌ ബാങ്കും പൈസബസാറും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്‌.
നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ബാങ്കിങ്‌ അനുഭവത്തില്‍ വിപ്ലവം കുറിക്കുന്നതില്‍ യെസ്‌ ബാങ്ക്‌ എന്നും മുന്നില്‍ നില്‍ക്കുന്നുവെന്നും പൈസബസാറുമായി ചേര്‍ന്ന്‌ ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും യെസ്‌ ബാങ്ക്‌ ബ്രാഞ്ച്‌ ആന്‍ഡ്‌ റീട്ടെയില്‍ ബാങ്കിങ്‌ സീനിയര്‍ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പ്രളായ്‌ മോണ്ഡല്‍ പറഞ്ഞു.
മുന്‍നിര ബാങ്കുമായി സഹകരിക്കുന്നതിലൂടെ പൈസബസാര്‍ ഉപഭോക്താവിന്‌ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ കൂടുതല്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുങ്ങുകയാണെന്നും യെസ്‌ബാങ്കുമായുള്ള സഹകരണത്തില്‍ സന്തോഷമുണ്ടെന്നും പൈസബസാര്‍ ഡോട്ട്‌ കോം സഹ-സ്ഥാപകനും സിഇഒയുമായ നവീന്‍ കുക്രെജ പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...