കൊച്ചി : വിഡിയോകോണ്‍ ഡി2എച്ചിന്റെ എച്ച്‌ഡി സ്‌മാര്‍ട്
കണക്‌റ്റില്‍ ലോകോത്തര ഇന്ററാക്‌റ്റീവ് ടിവി ഗെയിമുകള്‍ ലഭ്യമാക്കുന്നു. ഇതിനായി
ഗെയിമിങ് രംഗത്തെ ആഗോള ഭീമന്‍മാരായ വിസിവാരെ ഇന്റര്‍നാഷണലുമായി വിഡിയോകോണ്‍
ഡി2എച്ച് ധാരണയിലെത്തി. വിസിവാരെ ഇന്റര്‍നാഷണലിന്റെ ഗെയിമിങ് ചാനലായ പ്ലേ ഇന്‍
ടിവിയാണ് ഗെയിമുകള്‍ ലഭ്യമാക്കുക.
വിഡിയോകോണ്‍ ഡി2എച്ച് വരിക്കാര്‍ക്ക്
350-ലേറെ ഗെയിമുകള്‍ സ്‌മാര്‍ട് എച്ച്‌ഡി കണക്‌റ്റില്‍ ലഭിക്കും. ഏത് സാധാരണ ടിവി
സെറ്റിനേയും സ്‌മാര്‍ട് ടിവിയാക്കി മാറ്റാന്‍ കഴിവുള്ളതാണ് എച്ച്‌ഡി സ്‌മാര്‍ട്
സെറ്റ് ടോപ് ബോക്‌സ്. ഹൈ ഡഫിനിഷനിലും സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷനിലുമായി
650-ലേറെ ചാനലുകള്‍ ഇതില്‍ ലഭ്യമാണ്.
ഇന്ററാക്‌റ്റീവ് ഗെയിമിങ് രംഗത്തെ
മുന്‍നിരക്കാരായ വിസിവാരെ ഇന്റര്‍നാഷണലുമായുണ്ടാക്കിയ കരാര്‍ വിഡിയോകോണ്‍ ഡി2എച്ച്
വരിക്കാരെ സംബന്ധിച്ചേടത്തോളം വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് കമ്പനി
എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൗരഭ് ധൂത് പറഞ്ഞു. സെറ്റ് ടോപ് ബോക്‌സ് വഴി
യഥാര്‍ഥ ഇന്റനാക്‌റ്റീവ് ഗെയിമുകള്‍ ടെലിവിഷനില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍
ലഭ്യമാക്കുന്നതെന്ന് വിഡിയോകോണ്‍ ഡി2എച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
അനില്‍ ഖേര പറഞ്ഞു.
No comments:
Post a Comment