കൊച്ചി : ആംവേ ഇന്ത്യ,
മുഖക്കുരു നിയന്ത്രിക്കുന്നതിനായി ആറ്റിറ്റിയൂഡ് ക്ലീയര്‍ ശ്രേണിയിലുള്ള
ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യയിലെ യുവതി-യുവാക്കളുടെ സൗന്ദര്യ
സങ്കല്‌പങ്ങളെ മുന്‍നിര്‍ത്തി നടത്തിയ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ
ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. 349 രൂപ മുതല്‍ ആംവേയുടെ ആറ്റിറ്റിയൂഡ്
ബ്രാന്‍ഡിലുള്ള ആറ്റിറ്റിയൂഡ് ക്ലീയര്‍ ആക്‌ടീവ് പിംപിള്‍ കണ്‍ട്രോള്‍ ഫെയ്‌സ്
വാഷ്, ആറ്റിറ്റിയുഡ് ക്ലിയര്‍ ആക്‌ടീവ് സ്‌പോട്ട് കറക്‌ടര്‍ തുടങ്ങിയ
ഉത്‌പന്നങ്ങള്‍ ലഭ്യമാണ്.
പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആംവേ വിതരണക്കാര്‍ക്കുവേണ്ടിയുളള ബോധവല്‍ക്കരണ
ക്ലാസ്സുകള്‍ കമ്പനി രാജ്യത്തുടനീളം വിദഗ്‌ദ്ധരായ ഡര്‍മറ്റോളജിസ്റ്റുകളുടെ
സാന്നിദ്ധ്യത്തില്‍ നടത്തി വരികയാണ്.
ഗ്രീന്‍ടീ, ഇരട്ടിമധുരം(ഘശരീൃശരല),
മിഡോസ്വീറ്റ് തുടങ്ങിയ സസ്യജന്യമായ ഉല്‍പ്പന്നങ്ങളുടെ സത്തുകള്‍ പ്രത്യേക
അനുപാതത്തില്‍ ശാസ്‌ത്രീയമായി സംയോജിപ്പിച്ച് ഉണ്ടാക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍
മുഖക്കുരുവില്‍ നിന്നും സംരക്ഷണം നല്‍കുന്നു. മികച്ച ആന്റി ഓക്‌സിഡന്റ് ആയ
ഗ്രീന്‍ടീ മുഖചര്‍മ്മത്തിന്റെ ദിവസേനയുള്ള സംരക്ഷണത്തിന് സഹായിക്കുന്നു.
ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രണ വിധേയമാക്കാനാണ് ഇരട്ടിമധുരം(ഘശരീൃശരല).
മിഡോസ്വീറ്റ് പുറത്തുള്ള കാലാവസ്ഥയുമായി ചര്‍മ്മത്തെ അനുയോജിപ്പിക്കുന്നു.
സള്‍ഫേറ്റിനെ ഒഴിവാക്കിയുള്ള ആറ്റിറ്റിയുഡ് ക്ലീയര്‍ ആക്‌ടീവ് ഫെയ്‌സ്
വാഷിന്റെ ദിവസേനയുള്ള ഉപയോഗം ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നതോടൊപ്പം
ചര്‍മ്മത്തിലെ അഴുക്കുകള്‍ ഇല്ലാതാക്കി മൃദുലമാക്കാന്‍ സഹായിക്കുന്നു. റോസ്
ബറീസ്, സാലിസിലിക് ആസിഡ്, സിങ്ക് തുടങ്ങിയവ അടങ്ങിയ ആക്‌ടീവ് സ്‌പോട്
കറക്‌ടര്‍ മുഖക്കുരുവിന്റെ ചുവന്ന കളര്‍ മാറ്റുകയും വലിപ്പം കുറച്ച്
ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ അനേകം ഡര്‍മ്മറ്റോളജി
പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടാണ് ആംവേ വിജയകരമായി
പുറത്തിറക്കിയിട്ടിള്ളത്.
ഇന്ത്യന്‍ കാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമായ
രീതിയിലാണ് ആറ്റിറ്റിയൂഡ് ക്ലിയര്‍ ആക്‌ടീവ് ഉല്‍പ്പന്നങ്ങള്‍
നിര്‍മമിച്ചിട്ടുള്ളത്.
ആംവേയുടെ ഈ വര്‍ഷത്തെ പുതിയ ഉല്‍പ്പന്ന ശ്രേണിയിലെ
ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ആറ്റിറ്റിയൂഡ് ക്ലീയര്‍ ആക്‌ടീവ്
ഉല്‍പ്പന്നങ്ങള്‍.
No comments:
Post a Comment