കൊച്ചി - രാജ്യത്തെ ആദ്യ ഇ-
ടോയ്‌ലറ്റ് നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് ഊര്‍ജ്ജ സംരക്ഷണ
മേഖലയില്‍ പുതിയ ചുവട് വെപ്പ് നടത്തുന്നു. ഇക്കോസിസ്' എന്ന പേരില്‍ വിദൂര
നിയന്ത്രിത സോളാര്‍ തെരുവു വിളക്കുകളാണ് കമ്പനി പുതുതായി വികസിപ്പിച്ചെടുത്തത്.
ഊര്‍ജ്ജ സംരക്ഷണത്തിനും പൊതുജന സുരക്ഷക്കും ഒരു പോലെ പ്രാധാന്യം നല്‍കിക്കൊണ്ട്
പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ സമ്പൂര്‍ണ്ണ ഏകീകൃത
സോളാര്‍ തെരുവു വിളക്കുകളാണ് അവതരിപ്പിക്കുന്നത്. തെരുവുകള്‍, റോഡുകള്‍, പൊതു
സ്ഥലങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി പൊതു ഉപയോഗമുള്ള സ്ഥലങ്ങള്‍ക്കെല്ലാം
അനുയോജ്യമായ വിധത്തിലാണ് സോളാര്‍ തെരുവു വിളക്കുകള്‍ രൂപ കല്‍പന
ചെയ്‌തിട്ടുള്ളത്. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഒരു
വിധത്തിലും വൈദ്യുതി വിതരണ ശൃംഖലയെ ആശ്രയിക്കേണ്ട എന്ന പ്രത്യേകതയും ഇക്കോസിസ്
തെരുവ് വിളക്കുകള്‍ക്കുണ്ട്.
സാധാരണ തെരുവു വിളക്കുകളില്‍ നിന്ന് വിഭിന്നമായി
മുന്‍കൂട്ടി ക്രമപ്പെടുത്തിയ സമയത്ത് സ്വയം പ്രവര്‍ത്തിക്കുകയും സ്വിച്ഛ് ഓഫ്
ആവുകയും ചെയ്യുന്ന സംവിധാനമാണ് 'ഇക്കോസിസ്' സോളാര്‍ തെരുവു
വിളക്കുകള്‍ക്കുള്ളത്. ഇതുമൂലം തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും
സ്വിച്ഛ് ഓഫ് ചെയ്യുന്നതിനും മനുഷ്യശേഷിയുടെയും അതുവഴിയുള്ള അധിക
പണച്ചെലവിന്റെയും ആവശ്യമില്ല. മാത്രമല്ല കേന്ദ്രീകൃതമായി വിദൂരത്തിരുന്ന് ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയുമെന്ന
പ്രത്യേകതയുമുണ്ട്. എത്ര നേരം പ്രവര്‍ത്തിച്ചു, എത്ര വോള്‍ട്ടേജില്‍
പ്രവര്‍ത്തിച്ചു, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന ന്യൂനതയുണ്ടോ എന്നിവയടക്കം
വിലയിരുത്താനും , പ്രവര്‍ത്തന സമയം ക്രമീകരിച്ചുവെക്കാനും കഴിയും. ഇതിനായി മൊബൈല്‍
ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും രൂപ കല്‍പന ചെയ്‌തിട്ടുണ്ട് .നിലവിലുള്ള
തെരുവ് വിളക്കുകള്‍ക്ക് ഇത്തരം സംവിധാനങ്ങളില്ല. വലിയ തോതിലുള്ള
പ്രവര്‍ത്തനച്ചെലവ് ആവശ്യമായി വരുന്നുവെന്നതാണ് നിലവിലുള്ള തെരുവു വിളക്കുകളുടെ
ഏറ്റവും വലിയ ന്യൂനത. എന്നാല്‍ 'ഇക്കോസിസ്' തെരുവു വിളക്കുകളുടെ
പ്രവര്‍ത്തനച്ചെലവ് താരതമ്യേന വളരെ കുറവാണ്.
സര്‍ക്കാര്‍ - സ്വകാര്യ
ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍
തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി സോളാര്‍ തെരുവ് വിളക്കുകള്‍
വിപണനം ചെയ്യാനാണ് ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് തീരുമാനിച്ചിട്ടുള്ളത്.
തിരുവനന്തപുരം മ്യൂസിയത്തില്‍ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ്
പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സോളാര്‍ തെരുവ് വിളക്ക് പൂര്‍ണ്ണ തോതില്‍
വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍
വിലയിരുത്തിയിട്ടുണ്ട്.
നിലവില്‍ ഉപയോഗിക്കപ്പെടുന്ന തെരുവു വിളക്കുകളുടെ എല്ലാ
പരിമിതികളും ഇക്കോസിസ് സോളാര്‍ തെരുവു വിളക്കുകള്‍ക്ക് കഴിയുമെന്ന് ഇറാം
സയന്റിഫിക് സൊല്യൂഷന്‍സ് ഡയറക്ടര്‍ എസ്. നാരായണ സ്വാമി പറഞ്ഞു. 'രാത്രിയില്‍
പൊതുജന സുരക്ഷ ഉറപ്പു വരുത്തന്നതിനൊപ്പം വലിയ തോതില്‍ ഊര്‍ജ്ജ സംരക്ഷണത്തിനും
ഇതിലൂടെ സാധിക്കും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍
പ്രവര്‍ത്തിക്കുന്നതിനാല്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും
സ്വിച്ഛ് ഓഫ് ചെയ്യുന്നതിനും അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യശേഷി
ആവശ്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ് വളരെയധികം കുറയ്‌ക്കാന്‍ കഴിയും'
അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ
കീഴിലുള്ള കമ്പനിയാണ് ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് . ഇ ടോയ്‌ലറ്റ് നിര്‍മ്മണ
മേഖലയില്‍ പ്രമുഖരായ പ്രസ്‌തുത കമ്പനി സ്‌കൂളുകളില്‍ അടക്കം കേരളം ഉള്‍പ്പടെ
രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളിലായി 2200ലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം
സ്ഥാപിച്ചിട്ടുണ്ട്. .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്.
നിലവിലുള്ള സ്‌മാര്‍ട്ട് സിറ്റികളും, സ്‌മാര്‍ട്ട് സിറ്റികളായി ഉയര്‍ന്ന് വരുന്ന
നഗരങ്ങളും ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഇറാം സയന്റിഫിക് സൊല്യഷന്‍സിന്റെ സഹായം
തേടിയിട്ടുണ്ട്. ഇതിനകം സ്‌മാര്‍ട്ട് സിറ്റികളായ നവി മുംബൈ, വിശാഖ പട്ടണം,
ചെന്നൈ, ധര്‍മ്മശാല, ബല്‍ഗാം , മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാം സയന്റിഫിക്
സൊല്യൂഷന്‍സ് സ്ഥാപിച്ച ഇ ടോയ്‌ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ച്
വരുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍
9747534443
No comments:
Post a Comment