Friday, September 15, 2017

എക്‌സ്‌പ്രസ്‌ പെയിന്റിങ്ങുമായി ബെര്‍ജര്‍



കൊച്ചി : പെയിന്റിങ്ങിലെ കാലതാമസവും പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കാനായി എക്‌സ്‌പ്രസ്‌ പെയിന്റിങ്‌ എന്ന പുതിയ സാങ്കേതിക വിദ്യയുമായി ബെര്‍ജര്‍ പെയിന്റ്‌ ഇന്ത്യ രംഗത്ത്‌.

വീടുകള്‍ പെയിന്റ്‌ ചെയ്യുന്ന പ്രക്രിയ ദിവസങ്ങളോളം നീളുന്നതിനാല്‍ പല അസൗകര്യങ്ങളും അനുഭവപ്പെടുന്നു. വീട്ടുകാര്‍ക്ക്‌ അവിടെ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. വീട്ടു സാമഗ്രികളെല്ലാം പല സ്ഥലങ്ങളിലായി കൂട്ടിയിടുന്നതുകൊണ്ടുള്ള പ്രശ്‌നം ചെറുതല്ല. പൊടിപടലങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. ഇവയ്‌ക്കെല്ലാം പരിഹാരമാണ്‌ ബെര്‍ജറിന്റെ എക്‌സ്‌പ്രസ്‌ പെയ്‌ന്റിങ്‌. അത്യാധുനിക ഓട്ടോമാറ്റിക്‌ പെയിന്റിങ്‌ ഉപകരണങ്ങള്‍, വിദഗ്‌ധരായ പെയിന്റര്‍മാര്‍ കമ്പനി ജീവനക്കാരുടെ മേല്‍നോട്ടം, ഫര്‍ണിച്ചര്‍, വീട്ടുസാധനങ്ങള്‍ എന്നിവ മാറ്റാനുള്ള സഹായം, പെയിന്റിങ്‌ ജോലികള്‍ പൂര്‍ത്തിയായതിനുശേഷമുള്ള ക്ലീനിങ്‌ എന്നിവ എക്‌സ്‌പ്രസ്‌ പെയിന്റിങ്ങില്‍പെടുന്നു.  

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...