Friday, September 15, 2017

ഗോദ്‌റെജിന്റെ ഹരിത സൗഹൃദ എസി അവതരിപ്പിച്ചു



കൊച്ചി: ഗൃഹോപകരണ രംഗത്തെ ഇന്ത്യയിലെ പ്രമുഖരായ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ ഹരിത ശ്രണിയില്‍പ്പെട്ട എയര്‍ കണ്ടിഷനറുകള്‍ മാലിദ്വീപില്‍ അവതരിപ്പിച്ചു. ഐക്യ രാഷ്‌ട്ര സഭയും ഗോദ്‌റെജും ചേര്‍ന്ന്‌ ആഗോള തലത്തില്‍ നടത്തുന്ന ഊര്‍ജ്ജക്ഷമവും ഹരിത സൗഹൃദവുമായ ഉല്‍പ്പന്നങ്ങളുടെ സംയുക്ത പ്രചാരണത്തിന്റെ ഭാഗമായാണ്‌ ഈ അവതരണം.
ഹരിത ഭാവിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഗോദ്‌റെജ്‌ എന്നും മുന്നിലുണ്ട്‌. ജര്‍മന്‍ ഫെഡറല്‍ മന്ത്രാലയവുമായി ചേര്‍ന്നാണ്‌ ഗോദ്‌റെജ്‌ ആര്‍290 റഫ്രിജറേറ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ഓസോണ്‍ ശോഷണ സാധ്യത ഒട്ടുമില്ലാത്ത ലോകത്തെ ഏറ്റവും മികച്ച ഹരിതാഭ സൗഹൃദ റെഫ്രിജറേറ്ററാണ്‌ ആര്‍290. ഇതിന്റെ ആഗോള താപന വര്‍ധന സാധ്യത പോയിന്റ്‌ മൂന്നാണ്‌. മറ്റ്‌ റഫ്രിജറേറ്ററുകളുടെ ഈ നിരക്ക്‌ 1700നും 2100നുമിടയില്‍ വരുന്നു. ഇതെല്ലാം ഗോദ്‌റെജിനെ ഊര്‍ജ്ജ ക്ഷമവും ഹരിത സൗഹൃദവുമാര്‍ന്ന കൂളിങ്‌ സാങ്കേതിക വിദ്യയില്‍ മുന്നിലെത്തിക്കുന്നു.

2020-ഓടെ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ രഹിതമാക്കുന്നതിനായി നിരവധി പദ്ധതികള്‍ മാലിദ്വീപ്‌ ഇതിനകം നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്‌.. സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10 ലക്ഷം ഡോളറിന്റെ വരുമാനമാണ്‌ ഗോദ്‌റെജ്‌ ലക്ഷ്യമിടുന്നത്‌.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...