കൊച്ചി:കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) മുന്‍ ശാസത്രജ്ഞനായിരുന്ന പരേതനായ ഡോ പി പി പിള്ളയുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം സ്ഥാപിച്ച ട്യൂണ പിള്ള ഫിഷര്‍ഫോക്ക് വെല്‍ഫെയറിന്റെ മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്‌തു.
തൃശൂര്‍ ചേറ്റുവയിലെ മത്സ്യത്തൊഴിലാളി ദമ്പതികളായ കെ വി കാര്‍ത്തികേയന്റെയും ഭാര്യ കെ സി രേഖയുടെയും മകള്‍ മായ കാര്‍ത്തികേയനാണ് ഈ വര്‍ഷത്തെ ധനസഹായത്തിന് അര്‍ഹത നേടിയത്. പാലൂര്‍ എ.എല്‍.എച്ച്.എസില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ് മായ.
സിഎംഎഫ്‌ആര്‍ഐയില്‍ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം തലവന്‍ ഡോ ആര്‍ നാരായണകുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് മായ കാര്‍ത്തികേയനെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ പ്രഥമ മത്സ്യത്തൊഴിലാളികളായ കാര്‍ത്തികേയനേയും രേഖയെയും നേരത്തെ സിഎംഎഫ്‌ആര്‍ഐ ആദരിച്ചിരുന്നു. കടലില്‍ മീന്‍പിടുത്തത്തിന് പോകുന്ന ഏക വനിതയായാണ് രേഖ.
മത്സ്യത്തൊഴിലാളി സമൂഹത്തില്‍ സത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതലാണ് ട്യൂണ പിള്ള ഫിഷര്‍ഫോക്ക് വെല്‍ഫെയര്‍ മത്സ്യത്തൊഴിലാളി സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായം ഏര്‍പ്പെടുത്തിയത്.
ഫോട്ടോ ക്യാപ്‌ഷന്‍:
ട്യൂണ പിള്ള ഫിഷര്‍ഫോക്ക് വെല്‍ഫെയറിന്റെ വിദ്യാഭ്യാസ ധനസഹായം പദ്‌മജ പിള്ളയില്‍ നിന്ന് മായ കാര്‍ത്തികേയന്‍ ഏറ്റുവാങ്ങഉന്നു. മത്സ്യത്തൊഴിലാളി ദമ്പതികളായ കെ വി കാര്‍ത്തികേയന്‍ ഭാര്യ കെ സി രേഖ എന്നിവര്‍ സമീപം.
No comments:
Post a Comment