Friday, September 15, 2017

കണ്ടെയ്‌നര്‍ നീക്കത്തില്‍ പുതിയ റെക്കോര്‍ഡുമായി ഡി.പി. വേള്‍ഡ്‌ കൊച്ചി



കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെര്‍മിനലായ കൊച്ചിയിലെ ഇന്ത്യ ഗെയ്‌റ്റ്‌വേ ടെര്‍മിനല്‍ ആഗസ്റ്റ്‌ മാസത്തില്‍ വളര്‍ച്ചക്കുതിപ്പ്‌ തുടര്‍ന്നു. അന്‍പതിനായിരത്തില്‍ അധികം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌ത്‌ പുതിയ റെക്കോര്‍ഡിട്ടതായി നടത്തിപ്പുകാരായ ഡി.പി.വേള്‍ഡ്‌ കൊച്ചി അറിയിച്ചു. മുന്‍ വര്‍ഷത്തെ ആഗസ്റ്റ്‌ മാസത്തെ അപേക്ഷിച്ച്‌ 16 ശതമാനം വളര്‍ച്ചയുണ്ടായി.
ആയിരം മെയ്‌ന്‍ലൈന്‍ വെസ്സലുകളാണ്‌ പ്രവര്‍ത്തനം തുടങ്ങിയ 2011 മുതല്‍ ആഗസ്റ്റ്‌ വരെ കൊച്ചിയെ തന്ത്ര പ്രധാനമായ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ചത്‌. പ്രവര്‍ത്തന മികവിന്റെ വിവിധ മാനദണ്ഡങ്ങളായ ഗ്രോസ്‌ ക്രെയ്‌ന്‍ റെയ്‌റ്റ്‌ 30-ല്‍ അധികവും, ഗെയ്‌റ്റിനുള്ളിലെ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനിറ്റും എന്നത്‌ അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഓട്ടോമേഷനിലൂടെയാണ്‌ ഉയര്‍ന്ന കാര്യക്ഷമത നേടുന്നത്‌. പോര്‍ട്ട്‌ ട്രസ്റ്റും ടെര്‍മിനലും ഉള്‍നാടന്‍ മേഖലകളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സുഗമമായി ചരക്കെത്തിക്കുവാന്‍ നടപടികളെടുത്തു. 
വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ നേരിട്ട്‌ കൊച്ചിയില്‍ നിന്നും ലഭ്യമാക്കിയതും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അനുസരിച്ച്‌ സമയലാഭവും പണലാഭവും സാധ്യമാക്കിയതും ഈ നേട്ടത്തിനു സഹായിച്ചെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഈ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, കേന്ദ്ര - സംസ്ഥാന ഭരണാധികാരികള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ സഹകരണം ഈ നേട്ടം സാദ്ധ്യമാക്കി.

No comments:

Post a Comment

10 APR 2025