കൊച്ചി: ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ച് പുഷ് ഇന്‍റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷന്‍സും എയോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറും ചേര്‍ന്ന് രൂപം നല്‍കിയ എന്‍റ്റര്‍റ്റെയിന്‍മെന്‍റ് കണ്‍സോര്‍ഷ്യമായ പുഷ് മോഷന്‍ പിക്‌ച്ചര്‍ കമ്പനി & എയോണ്‍ എന്റര്‍റ്റെയിന്‍മെന്‍റ് നിലവില്‍ വന്നു.
പരസ്യകല, ബ്രാന്‍ഡിങ്, സ്‌ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ്, പബ്ലിക് റിലേഷന്‍സ്, ഡിജിറ്റല്‍ ഈവന്‍റ്‌സ്, സെലിബ്രിറ്റി മാനേജ്‌മെന്‍റ്, എന്‍റ്റര്‍റ്റെയിന്‍മെന്‍റ് ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സ്‌ഥാപനങ്ങള്‍ ചേര്‍ന്ന് സിനിമ നിര്‍മാണത്തിനും വിതരണത്തിനുമായി ഇത്തരത്തില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് രാജ്യത്ത് തന്നെ ഇതാദ്യം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്‍റ്, ഡിസൈന്‍, ബിസിനസ് കണ്‍സള്‍ട്ടിംഗ്, പി ആര്‍, ഈവന്‍റ്‌സ്, സെലിബ്രിറ്റി മാനേജ്‌മെന്‍റ്, ഡിജിറ്റല്‍ മേഖലകളില്‍ സജീവ സാന്നിധ്യമാണ് പുഷ് ഇന്‍റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷന്‍സ്. രാജ്യത്തിനകത്തും പുറത്തും നിരവധി പദ്ധതികളില്‍ നിക്ഷേപം നടത്തി വിജയം നേടിയിട്ടുള്ള അടിസ്‌ഥാനസൗകര്യ വികസന സ്‌ഥാപനമാണ് എയോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളില്‍ സിനിമ നിര്‍മാണ വിതരണ മേഖലയില്‍ നൂറ് കോടി രൂപ മുതല്‍മുടക്കാനാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്. മികച്ച ഡയറക്ടര്‍മാര്‍, ക്രൂ, തിരക്കഥാ കൃത്തുക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ ഒന്നിപ്പിച്ച് അവിസ്‌മരണീയ ചലച്ചിത്രാനുഭവം ലഭ്യമാക്കുകയാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ദക്ഷിണേന്ത്യയില്‍ 10 മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകള്‍ സ്‌ഥാപിക്കും. 2020 യോടെ രാജ്യത്താകെ 50 സ്‌ക്രീനുകള്‍ എന്നതാണ് ലക്‌ഷ്യം. വലിയ സ്‌ക്രീനുകള്‍, മികച്ച സാങ്കേതികവിദ്യ, മികച്ച ശബ്ദവിന്യാസങ്ങള്‍, റെസ്റ്ററന്‍റ്, ബാങ്ക്, റീട്ടെയില്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ളതാകും മള്‍ട്ടിപ്ലക്‌സ്.
ക്യാപ്‌ഷന്‍---
പുഷ് മോഷന്‍ പിക്‌ച്ചര്‍ കമ്പനിയുടെയും എന്റര്‍റ്റെയിന്‍മെന്‍റ് കണ്‍സോര്‍ഷ്യത്തിന്‍റെയും പ്രഖ്യാപനം ചെയര്‍മാനും സി ഇ ഒയുമായ ശ്രീകുമാര്‍ മേനോന്‍ നിര്‍വഹിക്കുന്നു. എയോണ്‍ എന്‍റ്റര്‍റ്റെയിന്‍മെന്‍റ് ഡയറക്ടര്‍ കെ. വി മുകുന്ദന്‍, സി ഇ ഒ തോമസ് സെബാസ്റ്റ്യന്‍, പുഷ് മോഷന്‍ പിക്‌ച്ചര്‍ കമ്പനി ഫിനാന്‍സ് ഡയറക്ടര്‍ വിമല്‍ വേണു, ചീഫ് ഓപറേറ്റിങ് ഓഫീസര്‍ രാജേഷ് നായര്‍ എന്നിവര്‍ സമീപം.
No comments:
Post a Comment