Monday, January 22, 2018

ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം 25 മുതല്‍ 27 വരെ കൊച്ചിയില്‍



കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിംഗ്‌ പ്രദര്‍ശനമായ ഫുഡ്‌ടെക്‌ കേരളയുടെ എട്ടാം പതിപ്പിന്‌ ജനുവരി 25-ന്‌ കൊച്ചി കടവന്ത്രയിലെ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍ (കെ-ബിഐപി), നാളീകേര വികസന ബോര്‍ഡ്‌, സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഐഎഫ്‌ടി) എന്നിവയുടെ സഹകരണത്തോടെ ക്രൂസ്‌ എക്‌സ്‌പോസ്‌ സംഘടിപ്പിക്കുന്ന ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം ജനുവരി 27 വരെ നീണ്ടുനില്‍ക്കും.
ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, പാനീയങ്ങള്‍, ഫുഡ്‌ റീട്ടെയ്‌ലിങ്‌, റഫ്രിജറേഷന്‍ ആന്‍ഡ്‌ കോള്‍ഡ്‌ ചെയിന്‍, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കള്‍, ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷ്യവസ്‌തുക്കള്‍, പാക്കേജിംഗ്‌ തുടങ്ങി വിവിധങ്ങളായ രംഗങ്ങളിലെ പുതിയ ഉല്‍പന്നങ്ങള്‍ മൂന്ന്‌ ദിവസത്തെ പ്രദര്‍ശനത്തിലുണ്ടാകുമെന്ന്‌ ക്രൂസ്‌ എക്‌സ്‌പോസ്‌ ഡയറക്ടര്‍ ജോസഫ്‌ കുര്യാക്കോസ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന ഏക ഭക്ഷ്യ-പാനീയ, പാക്കേജിംഗ്‌ പ്രദര്‍ശനമായതിനാല്‍ ഫുഡ്‌ടെക്‌ ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ-മൊത്ത വ്യാപാരികളെ ആകര്‍ഷിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...