കൊച്ചി: ഇന്ത്യയിലെ മികച്ചതും വിശ്വസ്‌തവുമായ റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡായ ശോഭ ലിമിറ്റഡിന് പത്താമത് കണ്‍സ്‌ട്രക്ഷന്‍ ഇന്‍ഡസ്‌ട്രി ഡെവലപ്‌മെന്റ് കൗണ്‍സില്‍ (സിഐഡിസി) വിശ്വകര്‍മ്മ അവാര്‍ഡ്‌സ് 2018ല്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മൂന്നാം തവണയുമാണ് ശോഭ ഈ അവാര്‍ഡുകള്‍ സ്വന്തമാക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മാണവ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക് സമഗ്രസംഭാവനകള്‍ നല്‍കി, അവരവരുടെ പ്രത്യേക മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡുകള്‍ നല്‍കിവരുന്നത്.
1000 കോടി ടേണ്‍ഓവറുള്ള ശോഭ ലിമിറ്റഡ് 'മികച്ച പ്രൊഫഷണലി മാനേജ്‌ഡ് കമ്പനി' എന്ന ബഹുമതി കൂടാതെ ശ്രീ കുറുംബ എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കേരളത്തിലെ ദുര്‍ബലജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനത്തിന് 'സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപാക്‌റ്റ് അച്ചീവ്‌മെന്റ് അവാര്‍ഡും കരസ്ഥമാക്കി. ഇതിന് പുറമേ 'മികച്ച കണ്‍സ്‌ട്രക്ഷന്‍ പ്രൊജക്ട്‌സ്' അവാര്‍ഡിന് ശോഭയുടെ തൃശൂരുള്ള ആഡംബര പാര്‍പ്പിട പദ്ധതി ശോഭ സഫയര്‍ അര്‍ഹമായി.
സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡ്‌സില്‍ ഒരിക്കല്‍ക്കൂടി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, മികച്ച പ്രവര്‍ത്തനങ്ങളിലൂടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നുവെന്നും ശോഭ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ജെ.സി. ശര്‍മ്മ പറഞ്ഞു. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ശോഭ ലിമിറ്റഡിന്, ഈ അവാര്‍ഡുകള്‍ ഓരോ മേഖലയിലും നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രദീപ് ഭാര്‍ഗവ അധ്യക്ഷനായ സിഐഡിസി ജൂറിയില്‍ കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നൂറോളം നോമിനികളെ പിന്നിലാക്കിയാണ് ശോഭ ലിമിറ്റഡ് ഈ വിജയം കരസ്ഥമാക്കിയത്.
No comments:
Post a Comment