കൊച്ചി: പ്രതിമാസ ശരാശരി ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ
നിരക്കുകള്‍ ഗണ്യമായി കുറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.
2018 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതുക്കിയ നിരക്കുള്‍ പ്രാബല്യത്തിലാവുക. വിവിധ
മേഖലകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.
മെട്രോ,
നഗര മേഖല എന്നീ കേന്ദ്രങ്ങളില്‍ ശരാശരി പ്രതിമാസ ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള
നിരക്കുകള്‍ പരമാവധി 50 രൂപയും ജി.എസ്.ടി.യും എന്നത് 15 രൂപയും ജി.എസ്.ടി.യും
എന്നാക്കി കുറച്ചു. ഇതേ രീതിയില്‍ അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ നിരക്കുകള്‍ 40
രൂപയും ജി.എസ്.ടി.യും എന്നത് യഥാക്രമം 12 രൂപയും ജി.എസ്.ടി.യും പത്തു രൂപയും
ജി.എസ്.ടി.യും എന്ന നിലകളിലേക്കു കുറച്ചിട്ടുണ്ട്.
തങ്ങളുടെ ഉപഭോക്താക്കളില്‍
നിന്നുള്ള അഭിപ്രായങ്ങളും അവരുടെ വികാരങ്ങളും മാനിച്ചാണ് തങ്ങള്‍ നിരക്കുകളില്‍
കുറവു വരുത്തിയതെന്ന് എസ്.ബി.ഐ.യുടെ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ബാങ്കിങ്
മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപത പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്
തങ്ങള്‍ എന്നും മുന്‍തൂക്കം നല്‍കിയിരുന്നതെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍
നിറവേറ്റുന്നതിനുള്ള തങ്ങളുടെ നിരവധി നീക്കങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നിരക്കുകള്‍ ഒന്നും ഈടാക്കാത്ത
ബി.എസ്.ബി.ഡി. അക്കൗണ്ടുകളിലേക്കു മാറാന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക്
അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിന് 41 കോടി
സേവിങ്‌സ് അക്കൗണ്ടുകളോടെ ശക്തമായ അടിത്തറയാണുള്ളത്. ഇതില്‍ 16 കോടി
അക്കൗണ്ടുകള്‍ പി.എം.ജെ.ഡി.വൈ, ബി.എസ്.ബി.ഡി. വിഭാഗങ്ങളിലുള്ളവയും പെന്‍ഷന്‍കാര്‍,
പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍
തുടങ്ങിയവരുടേതാണ്. ഇതിനു പുറമേ 21 വയസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്
അനുവദിച്ചിട്ടുണ്ട്. ശരാശരി പ്രതിമാസ ബാലന്‍സുമായി ബന്ധപ്പെട്ട ഈ ഇളവ് 25 കോടി
ഉപഭോക്താക്കള്‍ക്ക് നേട്ടമാവും.
ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ സാധാരണ
സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക്
(ബി.എസ്.ബി.ഡി.) എപ്പോള്‍ വേണമെങ്കിലും സൗജന്യമായി മാറാമെന്നും ബാങ്ക്
വ്യക്തമാക്കിയിട്ടുണ്ട്. ശരാശരി പ്രതിമാസ ബാലന്‍സ് സൂക്ഷിക്കാതെ തന്നെ അടിസ്ഥാന
സേവിങ്‌സ് ബാങ്‌് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ് ഈ അക്കൗണ്ടുകള്‍. ഈ
അക്കൗണ്ടുകളുടെ സവിശേഷതകള്‍ ബാങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
No comments:
Post a Comment