കൊച്ചി : ശ്രീലങ്കയില്‍ നടക്കുന്ന
ഹീറോ നിദാഹാസ് ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക എയര്‍ലൈന്‍
പങ്കാളികളായി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ നിയമിച്ചു.
കൊളംബോയിലെ ആര്‍.പ്രേമദാസ
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ക്രിക്കറ്റ്
ടൂര്‍ണമെന്റ് കാണാന്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നും വന്‍തോതിലുള്ള
സന്ദര്‍ശക പ്രവാഹമാണുള്ളത്.
ഈ സന്ദര്‍ശനപ്രവാഹം നേരിടാന്‍ ശ്രീലങ്കന്‍
എയര്‍ലൈന്‍സ് സുസജ്ജമാണെന്ന്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ചീഫ് കൊമേഴ്‌സ്യല്‍
ഓഫീസര്‍ ശിവ രാമചന്ദ്രന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയ, ശ്രീലങ്കന്‍
എയര്‍ലൈന്‍സ് ഇന്ത്യയിലെ 14 നഗരങ്ങളില്‍ നിന്ന് ആഴ്‌ചതോറും 135 സര്‍വീസുകള്‍
നടത്തുന്നുണ്ട്. മെല്‍ബണിലേയ്‌ക്കും ഈയിടെ പുതിയ സര്‍വീസ്
ആരംഭിച്ചിട്ടുണ്ട്.
മെല്‍ബണ്‍ മാരത്തണ്‍, റംബിള്‍ ഇന്‍ ജംഗള്‍, കൊളംബോ
മാരത്തണ്‍ എന്നിവയിലൂടെ കായിക രംഗത്ത് പ്രതിബദ്ധത തെളിയിച്ച ശ്രീലങ്കന്‍
എയര്‍ലൈന്‍സിന് ലഭിച്ച അംഗീകാരമാണ് ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ
എയര്‍ലൈന്‍ പാര്‍ട്‌ണര്‍ നിയമനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ്
പ്രേമികള്‍ക്കും സഞ്ചാരികള്‍ക്കുമായി, ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിനോടനുബന്ധിച്ച്
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ,
ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍
മാര്‍ച്ച് 18 നാണ്. മാര്‍ച്ച് 14 ന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത
മത്സരം.
No comments:
Post a Comment