കൊച്ചി: ഐതിഹാസിക സൗന്ദര്യ വര്‍ധക ബ്രാന്റ് പോണ്ട്‌സിന്റെ വശ്യസുഗന്ധം പകരുന്ന സ്‌റ്റാര്‍ലൈറ്റ് പെര്‍ഫ്യൂംഡ് ടാല്‍ക് വിപണിയില്‍.പോണ്ട്‌സ് ബ്രാന്‍ഡ് അംബാസഡര്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം കാജല്‍ അഗര്‍വാള്‍ പുതിയ ടാല്‍കം പൗഡറിന്റെ വിപണനോദ്‌ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ വനിതകളുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ച് വിപണിക്ക് പ്രിയപ്പെട്ട ഉല്‍പന്നങ്ങളുമായി എക്കാലവും മുന്‍നിരയിലുളള പോണ്ട്‌സ് അന്താരാഷ്ട്ര നിലവാരത്തിലുളള സുഗന്ധദ്രവ്യ ബ്രാന്‍്‌റുകളോടു ചേര്‍ന്ന് നില്‍കുന്ന മനംമയക്കുന്ന സുഗന്ധമാണ് സ്‌റ്റാര്‍ലൈറ്റിലൂടെ അവതരിപ്പിക്കുന്നത്.
പാഷന്‍ഫ്രൂട്ട് ബ്ലൂബെറി എന്നിവയുടെ സങ്കരസുഗന്ധമുളള ടോപ് നോട്ടും നനുത്ത കസ്‌തൂരിയുടെ സുഗന്ധ പഞ്ചാത്തലവും സ്റ്റാര്‍ലൈറ്റിനെ ഇതര ടാല്‍കുകളില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നു. ജാസ്‌മിന്‍, മാന്‍ഡറിന്‍,റാസ്‌പ്‌ബെറി, പിങ്ക് ഓര്‍ക്കിഡ് എന്നിവയുടെ സുഖകരമായ സമ്മിശ്രങ്ങളും ഇതിനകമ്പടിയായെത്തുമ്പോള്‍ പോണ്ട്‌സ് ആരാധാകര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമാകും.
ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സുഗന്ധമാണ് സ്‌റ്റാര്‍ലൈറ്റ് ഉറപ്പു നല്‍കുന്നത്. 50,100,300 ഗ്രാമെ ബോട്ടിലുളില്‍ ലഭ്യമായ സ്‌റ്റാര്‍ലൈറ്റിന് വില യഥാക്രമം 55 രൂപ, 99 രൂപ, 225 രൂപ
No comments:
Post a Comment