Monday, January 22, 2018

ഗാലക്‌സി പ്രൈം സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി




കൊച്ചി: ഗാലക്‌സി ഓണ്‍7 െ്രെപം അവതരിപ്പിച്ചു. മേക്ക്‌ ഫോര്‍ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും പുതിയ ഷൂട്ട്‌ ആന്‍ഡ്‌ ഷോപ്പ്‌ സൗകര്യമുള്ള വിപ്ലവകരമായ ഭസാംസങ്‌ മാള്‍' ഉള്‍പ്പടെയാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപം എത്തുന്നത്‌. ഇഷ്‌ടപ്പെട്ട ഉല്‍പ്പന്നം സ്‌മാര്‍ട്ട്‌ഫോണില്‍ ഷൂട്ട്‌ ചെയ്‌ത്‌ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഡീലിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഇതുവഴി സാധ്യമാകുന്നത്‌.
. 5.5 ഇഞ്ചുള്ള വലിയ സ്‌ക്രീനോടു കൂടിയ ഫോണ്‍ സൗകര്യപ്രദമായി കൈയില്‍ പിടിക്കാവുന്ന രീതിയിലാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. മെലിഞ്ഞ്‌ കുലീനമായ 8എംഎം മെറ്റല്‍ ഫിനിഷ്‌ ബോഡിയിലുള്ള ഗാലക്‌സി ഓണ്‍7 െ്രെപം ലക്ഷ്വറി ലുക്ക്‌ തരുന്നു. 2.5ഡി ഗൊറില്ല ഗ്ലാസ്‌ ഗാലക്‌സി ഓണ്‍7 െ്രെപമിന്‌ മികച്ച ഈട്‌ ഉറപ്പാക്കുന്നു.
നിത്യ ജീവിതത്തിലെ ഓരോ അനര്‍ഘ നിമിഷങ്ങളും പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ആഹ്‌ളാദം പകരുന്നതാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപമിന്റെ കാമറ. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി പിന്‍ കാമറ വളരെ കുറഞ്ഞ വെളിച്ചത്തിലും മിനുസവും വ്യക്തവും മിഴിവാര്‍ന്നതുമായ ഫോട്ടോകള്‍ നല്‍കുന്നു. 13 എംപി മുന്‍ കാമറ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ ഉപകരിക്കുന്നു. 1.6 ജിഗാ ഹെര്‍ട്‌സ്‌ എക്‌സൈനോസ്‌ ഒക്‌റ്റകോര്‍ പ്രോസസര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഓണ്‍7 െ്രെപം രണ്ട്‌ വേരിയന്റുകളില്‍ ലഭിക്കുന്നു. 4ജിബി റാമില്‍ 64 ജിബി സ്‌റ്റോറേജുള്ളതാണ്‌ ഒന്ന്‌. 3ജിബി റാമില്‍ 32 ജിബി സ്‌റ്റോറേജുള്ളതാണ്‌ മറ്റൊന്ന്‌. രണ്ടും മൈക്രോ എസ്‌ഡി കാര്‍ഡുപയോഗിച്ച്‌ 256 ജിബിവരെ വികസിപ്പിക്കാം.
യാത്രകളിലും ബഹുമുഖ ആവശ്യങ്ങളുള്ള ഇന്ത്യന്‍ ഉപഭോക്താവിനെ മുന്നില്‍ കണ്ട്‌ നിര്‍മിച്ചതാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപമെന്നും ഷൂട്ട്‌ ആന്‍ഡ്‌ ഷോപ്പ്‌ പോലുള്ള സവിശേഷമായ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇഷ്‌ടപ്പെട്ടതെന്തെങ്കിലും കണ്ടാല്‍ ഉടന്‍ അത്‌ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഉപഭോക്താക്കളെന്ന്‌ റീസര്‍ച്ചില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം ഉപഭോക്താക്കള്‍ക്ക്‌ പറ്റിയ ഏറ്റവും മികച്ച കൂട്ടാളിയാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപം എന്നും സാംസങ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ സന്ദീപ്‌ സിങ്‌ അറോറ പറഞ്ഞു. 
ആമസോണ്‍, ജബോങ്‌, ഷോപ്‌ക്ലൂസ്‌, ടാറ്റ ക്ലിക്ക്‌ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങളുമായി സാംസങ്‌ സഹകരിക്കുന്നുണ്ട്‌.
.ആമസോണിലും സാംസങ്‌ ഷോപ്പുകളിലും മാത്രമായിരിക്കും ഗാലക്‌സി ഓണ്‍7 െ്രെപം ലഭ്യമാകുക. ഗാലക്‌സി ഓണ്‍7 െ്രെപം . 4ജിബി റാം/64ജിബി സ്‌റ്റോറേജ്‌ മോഡലിന്‌ 14990 രൂപയും 3ജിബി റാം/32ജിബി സ്‌റ്റോറേജിന്‌ 12990 രൂപയുമാണ്‌ വില. ഗ്രാഫൈറ്റ്‌ ബ്ലാക്ക്‌, ഷാംപെയ്‌ന്‍ ഗോള്‍ഡ്‌ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...