Tuesday, January 9, 2018

വൈദ്യുതി ലാഭകരമായ എല്‍ഇഡി ശ്രേണിയുമായി ഓറിയന്റ്‌ ഇലക്ട്രിക്‌




കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ്‌ ഇലക്ട്രിക്‌ തങ്ങളുടെ എല്‍ഇഡി ബാറ്റണ്‍ ശ്രേണി വിപുലീകരിച്ചു. നിറം മാറുന്ന മൂഡ്‌ലൈറ്റ്‌ ബാറ്റണ്‍, ഹൈ ബ്രൈറ്റ്‌നെസ്‌ സണ്‍ലൈറ്റ്‌ ബാറ്റണ്‍, വെളിച്ചം കുറവുള്ള സവിശേഷമായ ഫിക്‌സ്‌ചര്‍-ഫ്രീ പേള്‍ ഗ്ലാസ്‌്‌ ട്യൂബ്‌ ബാറ്റണ്‍ എന്നി മൂന്ന്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി. ഓറിയന്റ്‌എല്‍ഇഡി ബാറ്റണുകളുടെ ഈ ശ്രേണി മികവുറ്റതും ദീര്‍ഘകാലം നിലനില്‌ക്കുന്നതുമായ ലൈറ്റിങ്ങും ഗണ്യമായ സാമ്പത്തിക ലാഭവും ഉറപ്പാക്കുമെന്ന്‌ ഓറിയന്റ്‌ ഇലക്ട്രിക്‌ സിനിയര്‍ വിപിയും ബിസിനസ്‌ ഹെഡുമായ പുനീത്‌ ധവാന്‍ പറഞ്ഞു.
ഫിക്‌സ്‌ചര്‍-ഫ്രീ പേള്‍ ഗ്ലാസ്‌ ട്യൂബ്‌ ബാറ്റണാണ്‌ ഈ പുതിയ ശ്രേണിയുടെ പ്രധാന സവിശേഷത. എല്‍ഇഡി ബാറ്റണുകള്‍ പരമ്പരാഗത ട്യൂബ്‌ ലൈറ്റുകളെ അപേക്ഷിച്ച്‌ ഗണ്യമായ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്യുന്നു. കാര്യക്ഷമതയില്ലാത്ത ഒരു പഴയ 40വാട്ട്‌ ട്യൂബ്‌ലൈറ്റ്‌ മാറ്റി 18-വാട്ട്‌ ഓറിയന്റ്‌്‌ എല്‍ഇഡി ബാറ്റണ്‍ ഉപയോഗിക്കുമ്പോള്‍ (ദിവസം 10 മണിക്കൂര്‍) ഒരു വര്‍ഷം 480രൂപയോളം ലാഭം നേടിത്തരും. കൂടാതെവര്‍ഷത്തില്‍ 80 കിലോവാട്ട്‌ വൈദ്യുത ഉപയോഗവും, വാര്‍ഷിക കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ 0.03 ടണ്ണും കുറയ്‌ക്കാന്‍ സഹായിക്കും. ഒരു സാധാരണ അനുമാനത്തില്‍ ഇന്ത്യയിലെ 24.8 കോടി ഭവനങ്ങളില്‍ രണ്ട്‌ എല്‍ഇഡി ബാറ്റണുകള്‍ ഒരു വര്‍ഷത്തേക്ക്‌ ഉപയോഗിച്ചാല്‍ വര്‍ഷം ഏകദേശം 24000 കോടി രൂപയും വാര്‍ഷിക വൈദ്യുതി ഉപയോഗം ഏകദേശം 4000 കോടി കിലോവാട്ടും ലാഭിക്കാനാവും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...