Tuesday, January 9, 2018

സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സുമായി ഐസിഐസിഐ ലൊംബാര്‍ഡ്‌


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ നോണ്‍-ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ ആദ്യമായി സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സ്‌ അവതരിപ്പിച്ചു. ഈ മേഖലയിലെ നിക്ഷേപകര്‍ക്ക്‌ ആശ്വാസം നല്‍കുന്ന ഏക ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നമാണിത്‌. കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളിലൂടെയും അംഗീകൃത ഏജന്‍സികളിലൂടെയും ഇന്‍ഷുറന്‍സ്‌ ലഭ്യമാണ്‌.
ദേശീയ സോളാര്‍ മിഷന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആരംഭിച്ച്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ വിപുലമാക്കി തുടരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സോളാര്‍ ദൗത്യത്തിനു കീഴില്‍ സോളാര്‍ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളോടും 30 ശതമാനം സൗരോര്‍ജം ഉപയോഗിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനായി ഒട്ടേറെ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പദ്ധതികളിലുള്ള സാഹസം കണക്കിലെടുത്ത്‌ പലരും ഈ രംഗത്തേക്ക്‌ കടന്നുവരാന്‍ മടിക്കുന്നു. ഉപകരണത്തിലെ കുഴപ്പങ്ങള്‍ മൂലം മോഡ്യൂളുകളുടെ പ്രകടന മികവ്‌ നഷ്‌ടപ്പെടുന്നത്‌ പദ്ധതിയെ അവതാളത്തിലാക്കുന്നു. 2017 നവംബര്‍വരെ ഈ രംഗത്ത്‌ വാറന്റിയുള്ള ഒരു ഉല്‍പ്പന്നവും ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. പദ്ധതികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കവര്‍ ലഭിക്കാതിരുന്നതാണ്‌ ഈ രംഗത്തെ നിക്ഷേപത്തിനും വളര്‍ച്ചയ്‌ക്കും തടസമായി നിലകൊണ്ടത്‌.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ പുതിയ ഉല്‍പ്പന്നം ബിസിനസില്‍ വലിയൊരു സ്ഥിരത ഉറപ്പു നല്‍കുന്നു. സോളാര്‍ പാര്‍ക്ക്‌ ഓപറേറ്റര്‍മാര്‍ക്ക്‌ മോഡ്യൂളുകളുടെ പ്രകടന കുഴപ്പങ്ങള്‍ കൊണ്ട്‌ അവിചാരിതമായി ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക നഷ്‌ടങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയാണ്‌ പുതിയ വാറന്റി.
ദീര്‍ഘമായ വാറന്റി കാലാവധിയും അനിശ്ചിതാവസ്ഥയും, വാറന്റി ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളിലൂടെ ആഗോള തലത്തിലുണ്ടായ നേട്ടം, പദ്ധതികള്‍ സംബന്ധിച്ച ആശങ്കകള്‍ക്ക്‌ അയവുവരുക തുടങ്ങിയവ സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടുന്നു.
പിവി മോഡ്യൂള്‍ പദ്ധതികള്‍ക്ക്‌ അധിക സാമ്പത്തിക സുരക്ഷ നല്‍കുന്നതിനാല്‍ പുതിയ ഇന്‍ഷുറന്‍സ്‌ ഈ രംഗത്ത്‌ നാഴികക്കല്ലാകും. പ്രകടന മികവു കുറഞ്ഞാലും സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യുന്നു. നിര്‍മ്മാണ കുഴപ്പം, ഉല്‍പ്പന്നങ്ങളുടെ പിഴവുകള്‍, ഉല്‍പ്പന്നങ്ങളുടെ കാലാവധി തുടങ്ങിയവയ്‌ക്കെല്ലാം വാറന്റി ഉറപ്പു നല്‍കുന്നു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...