Tuesday, January 9, 2018

പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ്


കൊച്ചി: ജനുവരി 2018: പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ് 'ഗ്ലോബൽ ട്രാവൽ ബൊട്ടീക്' പ്രൊമോഷൻ പ്രഖ്യാപിച്ചു. ഇതിലൂടെ ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് 50ശതമാനം ഡിസ്‌കൗണ്ടുകൾ   ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓഫറുകൾ എല്ലാ ക്യാബിൻ ക്ലാസ്സുകളിലും ലഭ്യമാണ്.
'ഗ്ലോബൽ ട്രാവൽ ബൊട്ടീക്കിന്റെ’ ഭാഗമായി ലോകത്തെവിടേക്കും ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ്ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്ന     യാത്രചെയ്യുന്നവർക്ക്‌ ഖത്തർ ഡ്യൂട്ടി  ഫ്രീ, ഖത്തർ എയർവെയ്‌സ്   ഹോളിഡേയ്‌സ്  എന്നിവയിൽ നിന്ന് നിരവധി സമ്മാനങ്ങളും  സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഖത്തർ എയർവെയ്‌സ്    പ്രിവിലേജ് ക്ലബ്ബിൽ ഒരു ദശലക്ഷം  ക്യു  മൈൽസ്  വരെ സ്വന്തമാക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും.
ബിസിനസ് ക്ലാസ് ഫസ്റ്റ് ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക്‌ എയർലൈൻ സ്പെഷ്യൽ കംപാനിയൻ ഓഫറിനെ കൂടാതെ നിരക്കുകളിൽ 50ശതമാനം വരെ ഇളവുകളും ലഭ്യമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രികർക്ക് കിഡ്സ് സ്പെഷ്യൽ ഓഫറുകളും ആസ്വദിക്കാം.

ഖത്തർ എയർവേസിന്റെ 2018 ലെ ആദ്യ സെയിൽസ് ക്യാമ്പയിൻ ആയ 'ഗ്ലോബൽ ട്രാവൽ ബൊട്ടീക്ന്റെ ഗുണം പ്രയോജനപ്പെടുത്തുവാൻ എല്ലാ യാത്രക്കാരെയും ക്ഷണിക്കുന്നു എന്ന് ഖത്തർ എയർവെയ്‌സ് ചീഫ് കൊമേർഷ്യൽ ഓഫീസർ എഹാബ് അമീൻ പറഞ്ഞു.
2018 ജനുവരി ഒൻപതു മുതൽ 16 വരെ ബുക്ക് ചെയ്യുന്നവർക്ക്, 2018 ജനുവരി ഒൻപത് മുതൽ 2018 ഡിസംബർ 10 വരെ കാലാവധിയുള്ള ഡബിൾ ക്യു മൈൽസ് നേടാനും അവസരം ഉണ്ട്. ഈ കാലയളവിൽqatarairways.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്തു പേർക്ക് ഒരു ലക്ഷം ക്യു മൈൽസ് സ്വന്തമാക്കുന്നതിനും അതിനോടൊപ്പം പത്തിൽ ഒരാൾക്ക് ഖത്തർ എയർവെയ്‌സ് ഹോളിഡേയ്‌സിൽ നിന്നും, രണ്ടുപേർക്ക് മൂന്നു രാത്രികൾ താമസിക്കാവുന്ന വൗച്ചറുകളും സ്വന്തമാക്കാം.
ലോകത്തെ ജയപ്രിയ നഗരങ്ങളി ലേക്കും തിരിച്ചും   ഖത്തർ എയർവെയ്‌സ്    എക്കണോമി ക്ലാസ്സിൽ മികച്ച നിരക്കുകളിൽ യാത്രചെയ്യാം. ലണ്ടനിലേക്ക് 35000രൂപ, മാൻഡ്രിഡിലേക്കു 33000രൂപ, ന്യൂയോർക്കിലേക്ക് 54000രൂപ, ഫിലഡല്ഫിയയിലേക്ക് 56000രൂപ വാഷിങ്ടണിലേക്ക് 56500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...