കൊച്ചി : മൂന്നു
പുതിയ മോട്ടോ മോഡ്‌സ്, മോട്ടോറോള അവതരിപ്പിച്ചു. ജെബിഎല്‍ സൗണ്ട് ബൂസ്റ്റ് 2
സ്‌പീക്കര്‍ മോഡ്, മോട്ടോ ടര്‍ബോ പവര്‍ പായ്‌ക്ക് ബാറ്ററി മോഡ്, ഗെയിം പാഡ്
മോഡ് എന്നിവയാണ് പുതിയ മോട്ടോ മോഡ്‌സ്. ഫ്‌ളിപ്‌കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലും
ലഭ്യം.
മോട്ടോ ഇസഡ് ശ്രേണിയില്‍പ്പെട്ട സ്‌മാര്‍ട്ട് ഫോണുകളില്‍ നിന്ന്
ഉപയോക്താവ് എന്താണോ ആഗ്രഹിക്കുന്നത്, അതെല്ലാം മോട്ടോ മോഡ്‌സ് ലഭ്യമാക്കും.
മോട്ടോ മോഡ്‌സ്, ഫോണിനെ കാന്തം വഴിയാണ് ബന്ധിപ്പിക്കുന്നത്.
സമാനകള്‍
ഇല്ലാത്ത ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നതിന് മോട്ടോറോള, റെന്റോ മോജോയുമായി
പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇതുവഴി മോട്ടോ മോഡ്‌സിന്റെ സൗകര്യങ്ങള്‍
ആസ്വദിച്ച് അറിയുന്നതിന് ഒരാഴ്‌ചത്തേക്ക് 399 രൂപയ്‌ക്ക് വാടകയ്‌ക്കും
എടുക്കാം.
ഡ്യുവല്‍ കണ്‍ട്രോള്‍ സ്റ്റിക്‌സ്, ഡി-പാഡ്, 1035 എംഎഎച്ച്
ബില്‍റ്റ് ഇന്‍ ബാറ്ററി എന്നിവയോടുകൂടിയ ഗെയിം പാഡ് മോഡിന് 6999 രൂപയാണ് വില.
ജെബിഎല്‍ സൗണ്ട് 2-ന്റെ വില 6999 രൂപ.
20 മിനിറ്റിനുള്ളില്‍ 50 ശതമാനം
പവര്‍അപ് ശേഷി ഉള്ള മോട്ടോ ടര്‍ബോ പവര്‍ പായ്‌ക്കിന്റെ 5999 രൂപയാണ്. ലെനോവോയുടെ
സബ്‌സിഡിയറിയാണ് മോട്ടോറോള മൊബിലിറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.motorola.in
No comments:
Post a Comment