കൊച്ചി: എഡ്‌ജി എസ്‌യുവിക്ക് ശേഷം ലെക്‌സസ്
ഇന്ത്യ പുറത്തിറക്കുന്ന ആഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ എന്‍എക്‌സ്
300എച്ച് പുതിയ തരംഗമാകുന്നു. 53.18 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്
ഷോറൂം വില. എന്‍എക്‌സ് 300 എച്ച് എഫ്-സ്‌പോര്‍ടിന് 55.58 ലക്ഷം രൂപ മുതലാണ്
വില. യുവ ഉപയോക്താക്കളെയും ഇന്ത്യയില്‍ ലെക്‌സസിന്റെ വളര്‍ച്ചയെയും
മുന്നില്‍ക്കണ്ടാണ് എന്‍എക്‌സ് 300എച്ചിന് ആകര്‍ഷകമായ വില
പ്രഖ്യാപിച്ചത്.
ബിഎസ് 6 അനുസൃതമായ 145 കിലോവാട്ട് പവര്‍ നല്‍കാന്‍
കഴിയുന്ന 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിന്‍, 18.32 കിലോമീറ്റര്‍
മൈലേജ്. 360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ മോണിറ്റര്‍, ഫുള്‍ കളര്‍ ഹെഡ്‌സ്
അപ് ഡിസ്‌പ്ലേ, 10.3 ഇഞ്ച് സ്‌പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേ,
ലെക്‌സസിന്റെ ആദ്യ കിക്ക് സെന്‍സര്‍ അക്ടിവേറ്റഡ് പവര്‍ റിയര്‍ ഡോര്‍, ഇതാദ്യമായി
പവര്‍ ഫോള്‍ഡിംഗ്, പവര്‍ റിക്ലൈനിംഗ് പിന്‍സീറ്റുകള്‍, 14 - സ്‌പീക്കറുകളുള്ള
ക്ലാരിഫൈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹൈഫൈ മാര്‍ക്ക് ലെവിംഗ്‌സണ്‍ സിസ്റ്റം
എന്നിവ പുതിയ ലെക്‌സസിന്റെ പ്രത്യേകതകളാണ്. സുരക്ഷയ്‌ക്കായി എട്ട് എയര്‍ബാഗുകള്‍,
എബിഎസ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി തെഫ്‌റ്റ് സിസ്റ്റം
എന്നിവയുമുണ്ട്.
ഇന്ത്യയിലെമ്പാടും ഒരേ വിലയ്‌ക്ക് ലഭ്യമാകുന്ന പുതിയ
ആഡംബരവാഹനം മുംബൈ, ന്യൂഡല്‍ഹി, ഗുഡ്‌ഗാവ്, ബെംഗളുരു എന്നിവിടങ്ങളിലെ ലെക്‌സസ്
ഗസ്റ്റ് എക്‌സ്‌പീരിയന്‍ സെന്ററുകളിലും ലെക്‌സസിന്റെ അംഗീകൃത ഷോറൂമുകളായ
ചണ്ഡിഗഡ്, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും ലഭ്യമാണ്.
No comments:
Post a Comment