കൊച്ചി : മള്‍ട്ടിബ്രാന്‍ഡ് സര്‍ട്ടിഫൈഡ് യൂസ്‌ഡ് കാര്‍
കമ്പനിയായ, മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് (mahindrafirstchoice.com)
പ്രീ-ഓണ്‍ഡ് കാര്‍ വിപണിക്കുവേണ്ടി കണക്‌റ്റ് ഫസ്റ്റ് അവതരിപ്പിച്ചു. കാറിനെ ഒരു
സ്‌മാര്‍ട്ട്‌കാര്‍ ആയി അപ്‌ഗ്രേഡ് ചെയ്യാന്‍ രൂപകല്‍പന ചെയ്‌ത കണക്‌റ്റ്
ഫസ്റ്റ് വികസിപ്പിച്ചെടുത്തത് വിപ്രോ ആണ്. ഇന്ത്യയിലെ 700-ലേറെ നഗരങ്ങളിലെ
15000-ലധികം മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സില്‍ കണക്‌റ്റ് ഫസ്റ്റ്
ലഭ്യമാണ്.
ഐഒഎസിലും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ ഒരു മൊബൈല്‍
ആപ്പിലൂടെ കാര്‍ ഉടമയ്‌ക്ക് തങ്ങളുടെ വാഹനവുമായി ആശയവിനിമയം നടത്താനും കണക്‌റ്റഡ്
ആയിരിക്കാനും സാധ്യമാക്കുന്ന ഒരു ഇന്റലിജന്റ് കണക്‌റ്റഡ് ഡ്രൈവ് സൊല്യൂഷന്‍ ആണ്
കണക്‌ട് ഫസ്റ്റ്.
വിവിധ ബ്രാന്‍ഡുകളിലെ 200 - ലേറെ വേരിയന്റുകള്‍ക്ക്
അനുയോജ്യമായ ഈ സ്ലീക്ക് ഡിവൈസ് കാറിന്റെ ഒപിഡി പോര്‍ട്ടില്‍ അനായാസമായി പ്ലഗ്
ചെയ്‌ത് അഡീഷണല്‍ ഫങ്‌ഷനുകളുടെ ശ്രേണി തന്നെ ഡ്രൈവര്‍ക്ക് ലഭ്യമാക്കാന്‍
കഴിയും.
തത്സമയ ലൊക്കേഷന്‍ ഷെയറിങ്, റിയല്‍-ടൈം വെഹിക്കിള്‍ ട്രാക്കിങ്, റോഡ്
സൈഡ് അസിസ്റ്റന്‍സ്, റിസ്‌ക് ക്ലസ്റ്റര്‍, എസ്‌ഒഎസ് അലേര്‍ട്ടുകള്‍, ടോ
അലേര്‍ട്ടുകള്‍, ബ്രേക്ക്-ഇന്‍ പ്രൊട്ടക്ഷന്‍, വാലെറ്റ് പ്രൊട്ടക്‌റ്റ്,
ഫറ്റീഗ് ഡ്രൈവ് അലേര്‍ട്ടുകളും, ബാറ്ററി വോള്‍ട്ടേജ്, എഞ്ചിന്‍ കൂളന്റ്,
വെഹിക്കിള്‍ ഹെല്‍ത്ത് മോണിട്ടറിംഗ് അലേര്‍ട്ടുകള്‍ എന്നിവ ഫീച്ചറുകളില്‍
ഉള്‍പ്പെടുന്നു.
ഒരു വര്‍ഷ സൗജന്യം ആപ് സബ്‌സ്‌ക്രിപ്‌ഷന്‍ സഹിതം 7999 രൂപയാണ്
കണക്‌റ്റ് ഫസ്റ്റിന്റെ വില. ഒരു വര്‍ഷ വാറന്റിയും കസ്റ്റമര്‍ സപ്പോര്‍ട്ടും
ഉണ്ടായിരിക്കും.
No comments:
Post a Comment