കൊച്ചി : മുന്‍നിര ഹോസ്‌പിറ്റാലിറ്റി കമ്പനിയായ
സ്റ്റെര്‍ലിങ്ങ് ഹോളിഡേ റിസോര്‍ട്‌സ് സാന്നിധ്യം വിപുലമാക്കും.
റിസോര്‍ട്ടുകളുടേയും മുറികളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ കമ്പനി പരിപാടികള്‍
ആസൂത്രണം ചെയ്‌തിട്ടുണ്ട്. അടുത്ത നാലഞ്ചുകൊല്ലങ്ങള്‍ക്കുള്ളില്‍ റിസോര്‍ട്ടുകളുടെ
എണ്ണം 50 എണ്ണമാക്കി ഉയര്‍ത്തും. ഇപ്പോള്‍ മൂന്നാര്‍, തേക്കടി, വയനാട്, ഊട്ടി
ഉള്‍പ്പെടെ 33 റിസോര്‍ട്ടുകളാണുള്ളത്.
ഇന്ത്യയിലെ പ്രമുഖ ഹോളിഡേ ബ്രാന്‍ഡ് ആയി
മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സ്റ്റെര്‍ലിങ്ങ് ഹോളിഡേ മാനേജിംഗ്
ഡയറക്‌ടര്‍ രമേഷ് രാമനാഥന്‍ പറഞ്ഞു. തദ്ദേശീയ ഭക്ഷണ രീതികള്‍, കല, സംസ്‌കാരം,
ചരിത്രം, പ്രകൃതി, സാഹസികത എന്നിവ റിസോര്‍ട്ടിന് അകത്തും പുറത്തും
അനുഭവവേദ്യമാക്കും.
ഇതിന്റെ ഭാഗമായി സ്റ്റെര്‍ലിങ്ങ്, രാജാറെക്‌സ് എന്ന പുതിയ
ഭാഗ്യചിഹ്നം അവതരിപ്പിച്ചു.
No comments:
Post a Comment