Wednesday, February 5, 2020

സായ്ബാബ വുടുകുറി വിക്രം സോളാര്‍ സിഇഒ



കൊച്ചിഇന്ത്യയിലെ മുന്നിര സൗരോര് ഉപകരണ നിര്മാതാക്കളായ വിക്രം സോളാര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സായ്ബാബ വുടുകുറി നിയമിതനായിആഗോള തലത്തില്‍ പുനരുപയോഗ ഊര്ജ്ജ വ്യവസായ രംഗത്ത് പ്രമുഖനായ സായ്ബാബ 34 വര്ഷത്തെ അനുഭവ സമ്പത്തുമായാണ് വിക്രം സോളാറിന്റെ സാരഥ്യമേറ്റെടുക്കുന്നത്കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഗ്യാനേഷ് ചൗധരി തുടരുംകമ്പനി ഉല്പ്പന്നശ്രേണിയുടെ വൈവിധ്യവല്ക്കരണംതന്ത്രപ്രധാന പദ്ധതികള്‍, ഭാവി സംരംഭങ്ങള്‍ തുടങ്ങി പ്രധാന ചുമതലകളും അദ്ദേഹം വഹിക്കും.

കോപന്ഹേഗന്‍ ബിസിനസ് സ്കൂളില്‍ നിന്ന് എംബിഎ ബിരുദം നേടിയ സായ്ബാബ വുടുകുറി ഇന്ത്യയിലും വിദേശത്തുമായി വിവിധ ബഹുരാഷ്ട്ര സൗരോര്ജ്ജ കമ്പനികളുടേ മേധാവിയായും ഉന്നത ഉദ്യോഗസ്ഥനായും പ്രവര്ത്തിച്ചിട്ടുണ്ട്സുസ്ലോണ്‍ എനര്ജി ലിമിറ്റഡിന്റെ ദക്ഷിണകിഴക്കനേഷ്യന്‍ മേധാവി ആയിരുന്നു. 'സായ്ബാബ വുടുകുറിയുടെ അനുഭവ സമ്പത്തും അറിവും വിക്രം സോളാറിന് വലിയ മുതല്ക്കൂട്ടാണ്സൗരോര് ഉല്പ്പാദന രംഗത്തും കോര്പറേറ്റ് ഭരണ കാര്യങ്ങളിലും രാജ്യാന്തര വിപണിയിലും അദ്ദേഹത്തിനുള്ള പരിചയ സമ്പത്ത്  രംഗത്തെ കമ്പനിയുടെ പ്രവര്ത്തനത്തെ ശക്തിപ്പെടുത്തും,' ഗ്യാനേഷ് ചൗധരി പറഞ്ഞു.
'വിക്രം സോളാര്‍ സി.. ആയി ചുമതലയേല്ക്കുന്നതില്‍ അതീവ സന്തുഷ്ടനാണ്നൂതന ഉല്പ്പനങ്ങള്‍ വിപണിയിലിറക്കി മികവുറ്റ പ്രകടനത്തിന്റെ നീണ്ടകാല പ്രവര്ത്തന പാരമ്പര്യമുള്ള ശ്രദ്ധേയമായ കമ്പനിയാണിത്കഴിവുറ്റ സഹപ്രവര്ത്തകര്ക്കൊപ്പം ചേര്ന്ന് വിക്രം സോളാറിനെ പുതിയ വഴികളിലേക്ക് നയിക്കുകയാണ് ലക്ഷ്യം,' സായ്ബാബ വുടുകുറി പറഞ്ഞു..

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...