60 വർഷത്തിലേറെ പഴക്കമുള്ളതും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബിസ്ക്കറ്റ് ബ്രാൻഡുമായ ബ്രിട്ടാനിയ മാരി ഗോൾഡ്, അവരുടെ വാർഷിക സ്ത്രീ സംരംഭകത്വ പദ്ധതിയായ, ബ്രിട്ടാനിയ മാരി ഗോൾഡ് മൈ സ്റ്റാർട്ട് അപ്പ് ക്യാംപെയ്ന്‍റെ 10 വിജയികളെ പ്രഖ്യാപിച്ചു. വെർച്വലായി നടന്ന ഫൈനലിൽ 10 വിജയികൾക്ക് അവരുടെ സംരംഭം മുന്നോട്ടു കൊണ്ടുപോകാനായി 10 ലക്ഷം രൂപ വീതം നൽകി. ബ്രിട്ടാനിയ മാരി ഗോൾഡ് മൈ സ്റ്റാർട്ട്അപ്പ് വീട്ടമ്മമാർക്ക് അവരുടെ സംരംഭകത്വ താൽപ്പര്യങ്ങളെ കരുപിടിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടി തൊഴിൽദാതാക്കളാകാനുമുള്ള പ്ലാറ്റ്‌ഫോമാണ്.
സാമ്പത്തിക സഹായം കൂടാതെ, ബ്രിട്ടാനിയ മാരി ഗോൾഡ് മൈ സ്റ്റാർട്ട്അപ്പ് പദ്ധതിയുടെ ഈ പതിപ്പിൽ 10,000 വീട്ടമ്മമാർക്ക് ഓൺലൈൻ സ്കിൽ ഡെവലപ്മെന്‍റ് പദ്ധതിയിലേക്ക് ആക്സസ് ലഭിക്കും. നാഷ്‌ണൽ സ്‌കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഈ നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്ന വീട്ടമ്മമാർ ഭാവിയിൽ സംരംഭകരാകുമെന്ന് ബ്രിട്ടാനിയ വിശ്വസിക്കുന്നു.
No comments:
Post a Comment