കൊച്ചി: ടെകീഡാ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കൈന്‍ടെല്‍സ് ഇന്ത്യയിലും അവതരിപ്പിച്ചു. വേഡോലിസ്യൂമോബ് എന്ന ജനറിക് നാമമുള്ള ഇത് ടെകീഡാ ഇന്ത്യയുടെ ദഹനസംബന്ധ വിഭാഗത്തിന്റെ ഭാഗമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസിനോടൊപ്പം അള്‍സറാറ്റീവ് കൊളിറ്റിസ്, ക്രോണ്‍സ് ഡിസീസ് എന്നിവ രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രായമായര്‍ക്കുള്ള ചികില്‍സയ്ക്കാണ് കൈന്‍ടെല്‍സ് ഉപയോഗിക്കാനാവുക. ഇന്ത്യയില്‍ 15 ലക്ഷത്തോളം പേരാണ് ഇന്‍ഫ്‌ളമേറ്ററി ബൗള്‍ സിന്‍ഡ്രോം അനുഭവിക്കുന്നവരായുള്ളത്. അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്കു ശേഷം ടെകീഡാ ഫാര്‍സ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വിഭാഗമാണ് ദഹന സംബന്ധിയായ ചികില്‍സകള്‍. രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന വിധത്തില്‍ നവീനമായ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് തങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ടെകീഡാ ഇന്ത്യ കണ്‍ട്രി ഹെഡ് കോകി സാറ്റോ പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഐബിഡിയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അുഭവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ടെകീഡാ ഇന്ത്യയുടെ മെഡിക്കല്‍ അഫയേഴ്‌സ് മേധാവി ഡോ. സന്ദീപ് അറോറ പറഞ്ഞു. പുതിയ മാര്‍ഗം സുരക്ഷിതമായ ചികില്‍സാ സൗകര്യമാണു ലഭ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
No comments:
Post a Comment