Thursday, July 9, 2020

ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ്

ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് ഹോണ്ടാ ഇന്ത്യ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന് പേര് മാറ്റി

ന്യൂഡൽഹി, ജൂലൈ 2020: ഇന്ത്യയിൽ പവർ ഉൽപ്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (എച്ച്എസ്‍പിപി) ഹോണ്ടാ ഇന്ത്യ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (എച്ച്ഐപിപി) എന്ന് പേര് മാറ്റുന്നതായി പ്രഖ്യാപിച്ചു. 

ഉഷാ ഇന്‍റർനാഷ്ണൽ ലിമിറ്റഡുമായി ഉണ്ടായിരുന്ന ദീർഘകാല സംയുക്ത സംരഭ കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് എച്ച്എസ്‍പിപി കോർപ്പറേറ്റ് നെയിം ചെയിഞ്ചിന് അപേക്ഷിച്ചത്. കേന്ദ്രസർക്കാരിന് കീഴിുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് പേര് മാറ്റുന്നതിന് അനുമതിപത്രം നൽകുകയും ചെയ്തു. പേര് മാറ്റം ഉടനടി പ്രാബല്യത്തിൽ വരും.

No comments:

Post a Comment

23 JUN 2025 TVM