കൊച്ചി : കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുള്ള അവബോധവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള നിസാന്റെ കാംപയിനില്‍ കപില്‍ ദേവ്. ആരോഗ്യവും സുരക്ഷയും സംബന്ധിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുകയാണ് കോവിഡ് 2.0 കാംപയിനിന്റെ ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം നിസാന്‍ 6.5 കോടി രൂപയാണ് സംഭാവന ചെയ്തത്. 7 വീഡിയോ സീരീസുള്ള കാംപയിന്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഓരോ മൂന്നാം ദിവസവും പുതിയ വീഡിയോ ലഭ്യമാകും.
ടീം ഇന്ത്യയുടെ ഭാഗമായി കളിക്കളത്തില്‍ നിരവധി വിജയങ്ങള്‍ നേടി എന്നാല്‍ കോവിഡുമായുള്ള ഈ പോരാട്ടം ഏറ്റവും കഠിനമാണ്. കോവിഡ് -19 നെ മറികടന്ന് ഇന്ത്യയെ വിജയിപ്പിക്കാനും സുരക്ഷിതത്വത്തിലേക്ക് നീങ്ങാനും എല്ലാവരും പ്രയത്‌നിക്കണമെന്നു കപില്‍ ദേവ് പറഞ്ഞു.
ഒരു രാജ്യമെന്ന നിലയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ സുരക്ഷയെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുന്നതിന് നിസാന്‍ ഇന്ത്യ ക്രിക്കറ്റിനെ പ്രധാന മാധ്യമമായി തിരഞ്ഞെടുത്തു. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ 1983 ലോകകപ്പ് ഇന്ത്യയിലെത്തിച്ച, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശംസനീയ ഐക്കണായ കപില്‍ ദേവിനേക്കാള്‍ മികച്ചതായി ആരും തന്നെയില്ല-നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറയുന്നു.
കാംപയിന്‍ വീഡിയോയിലേക്കുള്ള ലിങ്ക്: https://youtu.be/BTPJRPAJrfc
--
No comments:
Post a Comment