കൊച്ചി: പെര്‍ഫോര്‍മന്‍സ് കെമിക്കല്സ് അടക്കമുള്ള പ്രത്യേക രാസവസ്തുക്കുളടെ നിര്മാതാക്കളായ ക്ലീന്‍ സയന്സ് ആന്റ് ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വില്പന ജൂലൈ ഏഴു മുതല്‍ ഒന്പതു വരെ നടത്തും. ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്ഡ് 880 രൂപ മുതല്‍ 900 രൂപ വരെയാണ്. കുറഞ്ഞത് 16 ഓഹരികള്ക്കും തുടര്ന്ന് അവയുടെ ഗുണിതങ്ങള്ക്കും അപേക്ഷിക്കാം.
1,546.62 കോടി രൂപ വരെ വരുന്ന ഓഹരികളാണ് ഐപിഒയുടെ ഭാഗമായി വില്പനയ്ക്കു ലഭ്യമായിട്ടുള്ളത്. അശോക് നാരായണന്‍ ബൂബ് അടക്കമുള്ളവര്‍ വില്ക്കുന്ന ഓഹരികളും ഇതില്‍ ഉള്പ്പെടുന്നു. 50 ശതമാനത്തില്‍ കൂടാത്ത വിധത്തില്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്ക്കു നല്കാനും വ്യവസ്ഥയുണ്ട്. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ജെഎം ഫിനാന്ഷ്യല്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്മാര്‍.
No comments:
Post a Comment