Sunday, July 4, 2021

ഹോണ്ട 2.34 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു


കൊച്ചിവിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്ന്ന് ഡീലര്‍ ശൃംഖലകള്‍ പ്രവര്ത്തിച്ചു തുടങ്ങിയതോടെ, 2021 ജൂണില്‍  ഹോണ്ട മോട്ടോര്സൈക്കിള്‍ ആന്ഡ് സ്കൂട്ടറിന്റെ ഇരുചക്രവാഹന ഡിമാന്ഡ് വര്ധിച്ചു.

 

11 ശതമാനം വളര്ച്ചയോടെ 2,34,029 യൂണിറ്റുകളാണ് ഹോണ്ട ജൂണില്‍ വിറ്റഴിച്ചത്ഇതില്‍ 2,12,446 യൂണിറ്റുകള്‍ അഭ്യന്തര വിപണിയിലാണ്. 21,583 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2020 ജൂണില്‍ 2,10,879 ഇരുചക്ര വാഹനങ്ങളായിരുന്നു വിറ്റഴിച്ചത് (ആഭ്യന്തര വിപണിയില്‍ 2,02,837, കയറ്റുമതി 8,042). 2021 ഹോണ്ട ഗോള്ഡ് വിങ് ടൂര്‍ അവതരണംഹോണ്ടയുടെ പ്രീമിയം മോട്ടോര്സൈക്കിള്‍ ബിസിനസ് നെറ്റ്വര്ക്ക് വിപുലീകരണം എന്നിവയും 20201 ജൂണില്‍ നടന്നു.

 

ഹോണ്ട മോട്ടോര്സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യ ഡീലര്മാരില്‍ 95 ശതമാനവും ബിസിനസ് പുനരാരംഭിച്ചെന്നുംഅതിനാല്‍ തങ്ങളുടെ നാലു പ്ലാന്റുകളിലുടനീളം പ്രവര്ത്തനം ക്രമേണ വര്ധിപ്പിക്കുകയാണെന്നും ഹോണ്ട മോട്ടോര്സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യസെയില്സ് ആന്ഡ് മാര്ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.  മൊത്തത്തില്‍ 2021 ജൂണിലെ വില്പന ഇരുചക്ര വാഹന വിപണിയിലെ ഡിമാന്ഡ് വര്ധിപ്പിക്കുകയുംകൂടുതല്‍ ഉപയോക്താക്കള്‍ ഡീലര്ഷിപ്പുകള്‍ സന്ദര്ശിക്കുകയും ഓണ്ലൈന്‍ വഴി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...