കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടൈല്‍സ് ബ്രാന്‍ഡ് ഉല്‍പ്പാദകരിലൊന്നായ ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് 23ന് അതിന്റെ ഓഹരി വില്‍പ്പന ആരംഭിക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ടുകള്‍ ചില കുടിശ്ശിക വായ്പകള്‍ തിരിച്ചടയ്ക്കാനും/പ്രീപേ ചെയ്യാനും, കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റാനും ഉപയോഗിക്കും. ഷെയറിന് 100 രൂപ നിരക്കിലാണ് അവകാശ വില്‍പ്പന ആരംഭിക്കുന്നത്. നിലവിലെ ഓഹരി വിലയായ 166 രൂപയ്ക്ക് 40 ശതമാനം ഇളവുകളോടെയാണ് ഓഹരികളിറക്കുന്നത്. ഒക്‌ടോബര്‍ ഏഴിന് വില്‍പ്പന ക്ലോസ് ചെയ്യും.
കമ്പനിയുടെ 10 രൂപ വീതം മുഖവിലയുള്ള പൂര്‍ണമായും അടച്ച 2,24,64,188 ഓഹരികളാണ് ഓരോന്നിനും 100 രൂപയ്ക്ക് (ഓരോന്നിനും 90 രൂപ പ്രീമിയം ഉള്‍പ്പടെ) ഇറക്കുന്നത്. 19:29 അനുപാതത്തിലുള്ള ഈ ഓഹരികളിലൂടെ 224.65 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
അസറ്റ് ലൈറ്റ്, ക്യാപിറ്റല്‍ ലൈറ്റ് ബിസിനസ് മോഡല്‍ എന്നിവയിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തോടെ ബാധ്യത കുറയ്ക്കുന്നതിനും ടൈലുകളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും പ്രധാന ബിസിനസ് ശക്തിപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി സമീപകാലത്ത് നിരവധി സുപ്രധാന സംരംഭങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇഷ്യൂവിന്റെ വരുമാനം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുകയും കടം കുറയ്ക്കുകയും തന്ത്രപരമായ വളര്‍ച്ചാ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുമെന്നും നടപടികളിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കടബാധ്യതയില്ലാത്ത സ്വാതന്ത്യ കമ്പനിയായി മാറിയേക്കാമെന്നും ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കമലേഷ് പട്ടേല്‍ പറഞ്ഞു.
പ്രമോട്ടറും പ്രമോട്ടര്‍ ഗ്രൂപ്പ് അവകാശികളും 58.68 കോടി രൂപയില്‍ അവരുടെ പങ്കാളിത്തം ഉറപ്പു നല്‍കിയിട്ടുണ്ട്. ഓഹരി വില്‍പ്പന അണ്ടര്‍സബ്‌സ്‌ക്രൈബ്ഡ് ആകുകയാണെങ്കില്‍ ബാധകമായ നിയമങ്ങള്‍ക്ക് വിധേയമായി അവ ഭാഗികമായോ പൂര്‍ണമായോ ഏറ്റെടുക്കാനുള്ള അവകാശവും പ്രമോട്ടര്‍മാര്‍ക്കും പ്രമോട്ടര്‍ ഗ്രൂപ്പ് ഷെയര്‍ ഉടമകള്‍ക്കും ഉണ്ട്.
ഹൊളാനി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡും ബിഒഐ മെര്‍ച്ചന്റ് ബാങ്കേഴ്‌സ് ലിമിറ്റഡുമാണ് ഓഹരി വില്‍പ്പനയുടെ പ്രമുഖ മാനേജര്‍മാര്‍.
No comments:
Post a Comment