കൊച്ചി: 4കെ എച്ച്ഡിആര്‍ ദൃശ്യവ്യക്തതയോടെ ഗൂഗിള്‍ സര്‍ട്ടിഫൈഡ് ആന്‍ഡ്രൊയ്ഡ് എല്‍ഇഡി ടിവിയായ എസ്8 സീരിസുമായി ഹെയര്‍. 139-165 സെന്റിമീറ്ററാണ് ടിവിയുടെ സ്‌ക്രീന്‍ വലിപ്പം. മെറ്റല്‍ ബെസെല്‍ലെസ് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫ്രണ്ട് സ്പീക്കര്‍ എന്നിവ ടി.വിക്ക് സ്ലിമ്മും സ്റ്റൈലിഷുമായ രൂപകല്‍പ്പന നല്‍കുന്നു. 30വോട്‌സ് ഫ്രണ്ട് സ്പീക്കറുകള്‍ ആറെണ്ണം ടിവിക്ക് തുല്യതയില്ലാത്ത ശബ്ദവ്യക്തത സമ്മാനിക്കുന്നു. വീടകങ്ങളുടെ ഇന്റീരിയറുകള്‍ക്ക് അനുസൃതമായ മനോഹരമായ രൂപകല്‍പ്പനയാണ് ഹെയര്‍ എസ്8 4കെ ഡിസൈന്‍. ഏറ്റവും പുതിയ ആന്‍ഡ്രൊയ്ഡ് 9.0 പതിപ്പാണ് ടി.വിയില്‍ ഉപയോഗിക്കുന്നത്. എഐ സാങ്കേതികതയുള്ള ടി.വിക്ക് വിദൂരതയില്‍നിന്ന് ഉപകരണങ്ങള്‍ നിയന്ത്രിക്കാവുന്ന ഐഒടി സൗകര്യങ്ങള്‍ ഉണ്ട്. ശബ്ദത്തിലൂടെ ഉപകരണത്തെ നിയന്ത്രിക്കാവുന്ന ഗൂഗിള്‍ അസിസ്റ്റന്റ്, സ്‌ക്രീന്‍ ഷെയറിങിന് ഗൂഗില്‍ ക്രോംകാസ്റ്റ്, ബ്ലൂടൂത്ത് വോയിസ് റിമോട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഐഒടി, എഐ സാങ്കേതികതകള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ ഒരുപടികൂടി മുന്നില്‍ക്കടന്നുവെന്ന് ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ് എറിക് ബ്രഗന്‍സ പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ പല സ്ട്രീമിങ് ആപ്പുകളും ടിവിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ് തുടങ്ങിയവയ്ക്കായി ഹോട്ട്കീകള്‍ ഉണ്ട്. വൈഫൈക്കു പുറമെ രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഡിജിറ്റല്‍ ഡോള്‍ബി ശബ്ദം, ഉയര്‍ന്ന ബാസ് എന്നിവയുണ്ട്. 55 ഇഞ്ച് ടിവിക്ക് 1,10,990 രൂപയും 65 ഇഞ്ചിന് 1,39,990 രൂപയുമാണു വില.
No comments:
Post a Comment