ഐസിഐസിഐ ലോംബാർഡ് നിരാലംബരായ വ്യക്തികളുടെ ഗുരുതരമായ രോഗ ചികിത്സക്ക് സഹായം നൽകും
തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടേ ഭാഗമായി ഇന്ത്യയിലെ മുൻനിര നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാർഡ് ഗുരുതരമായ അസുഖം ബാധിച്ച നിരാലംബരായ വ്യക്തികളുടെ ചികിത്സയ്ക്ക് സഹായം നൽകും. ഈ സംരംഭത്തിലൂടെ പോളിസി വാങ്ങുമ്പോഴോ പുതുക്കുമ്പോഴോ ഉപഭോക്താക്കളിൽ നിന്ന് സംഭാവനകളുടെ രൂപത്തിൽ ഐസിഐസിഐ ലോംബാർഡ് സ്വമേധയാ സഹായം തേടും. ഇത്തരത്തിൽ കിട്ടുന്ന സംഭാവനയുടെ അതെ പങ്ക് ഐസിഐസിഐ ലോംബാർഡ് തങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകും. സംഭാവന ഓൺലൈനായി ആണ് ആവശ്യപ്പെടുക. കമ്പനിയുടെ വെബ്സൈറ്റ് വഴി വികസിപ്പിച്ച ഒരു ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോം വഴി തുക സ്ഥാപനത്തിന് കൈമാറും.
ഐസിഐസിഐ ലോംബാർഡ് വെബ്സൈറ്റിൽ നിന്ന് സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് (CHI) പോളിസി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ വിലപ്പെട്ട സംഭാവന നൽകാൻ കഴിയും. കമ്പനിയുടെ വെബ്സൈറ്റ് (www.icicilombard.com) വഴി ഈ സംരംഭത്തിലേക്ക് സ്വമേധയാ ധനസഹായം നൽകാൻ കഴിയും. വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് അവരുടെ സന്നദ്ധ സംഭാവനകൾ സുഗമമാക്കുന്നതിന് ഓർഗനൈസേഷനുമായി ബന്ധപ്പെടാനുള്ള ഓപ്ഷൻ നൽകും. സ്വമേധയാ ശേഖരിക്കുന്ന ഈ സംഭാവനകൾ ഐസിഐസിഐ ലോംബാർഡിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കും. അതിനുശേഷം ഐസിഐസിഐ ലോംബാർഡ് സംഘടനയ്ക്ക് തത്തുല്യമായ സംഭാവന നൽകി ഗുരുതരമായ അസുഖം ബാധിച്ച വ്യക്തികളെ സഹായിക്കും.
ഈ സംരംഭത്തെക്കുറിച്ച് സംസാരിക്കവെ ഐസിഐസിഐ ലോംബാർഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.സഞ്ജീവ് മന്ത്രി പറഞ്ഞു: “ഐസിഐസിഐ ലോംബാർഡ് എല്ലായ്പ്പോഴും സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ്. ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ചെലവ് ഒരു വലിയ ഭാരമാണ്. ഇത് പലപ്പോഴും രോഗിയുടെ ചികിത്സയിലും പരിചരണത്തിലും നിർണ്ണായക ഘടകമായി മാറുന്നു. നമ്മൾക്ക് നല്കാൻ കഴിയുന്ന ഏത് സഹായവും നമ്മൾ വിശ്വസിക്കുന്ന ഒരു ലക്ഷ്യത്തിലേക്ക് നയിക്കാൻ ഒരു പ്രധാന പങ്ക് വഹിക്കുകയും നിരവധി വ്യക്തികൾക്ക് മാന്യമായ ഒരു ജീവിതത്തിനുള്ള അവസരം നൽകുകയും ചെയ്യും. ഐസിഐസിഐ ലോംബാർഡിന്റെ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് നിഭയേ വാഡെയുടെ ബ്രാൻഡ് ധാർമ്മികതയിൽ പ്രതിജ്ഞാബദ്ധരായി നിലകൊള്ളാൻ ഞങ്ങളെ പ്രാപ്തരാക്കുന്നതിൽ വിലപ്പെട്ട പങ്കുവഹിച്ചതിന് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും എന്റെ നന്ദി അറിയിക്കുന്നു.”
No comments:
Post a Comment