Friday, November 26, 2021

ജെഎം ഫിനാന്‍ഷ്യലിന്റെ ബോണ്ട്‌സ്‌കാര്‍ട്ട്

 കടപ്പത്രങ്ങളില്‍ നിക്ഷേപം എളുപ്പമാക്കുന്നതിന്

ജെഎം ഫിനാന്‍ഷ്യലിന്റെ ബോണ്ട്‌സ്‌കാര്‍ട്ട്

കൊച്ചി- കടപ്പത്രങ്ങളില്‍ നിക്ഷേപം അനായാസമാക്കുന്നതിന് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ബോണ്ട്‌സ്‌കാര്‍ട്ട് ഡോട്‌കോം എന്ന പേരില്‍ ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം ആരംഭിച്ചു. തികച്ചും നൂതനമായ ഈ പ്്‌ളാറ്റ്‌ഫോമിലൂടെ നിക്ഷേപകര്‍ക്ക് വ്യത്യസ്ത ഇനം കടപ്പത്രങ്ങളില്‍ തടസമില്ലാതെ നിക്ഷേപിക്കാന്‍ കഴിയും.

നവീന സാങ്കേതിക വിദ്യയും പൂര്‍ണ സുരക്ഷിതത്വവുമാണ് ഈ പ്‌ളാറ്റ് ഫോമിന്റെ പ്രത്യേകത. സ്ഥിര വരുമാന നിക്ഷപത്തിന് ഏറ്റവും അനുയോജ്യമായ ബോണ്ട്‌സ്‌കാര്‍ട്ടിലൂടെ നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളില്‍ അനുയോജ്യമായവ കണ്ടെത്തി തീരുമാനമെടുക്കാന്‍ കഴിയും. വ്യത്യസ്ത റേറ്റിംഗുകളിലുള്ള  കടപ്പത്രങ്ങളുടെ വലിയ ശ്രേണിയാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ബോണ്ട്‌സ്‌കാര്‍ട്  ഉപഭോക്താവിന് സമയലാഭവും മികച്ച പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കുന്നു. എല്ലാ വിഭാഗത്തില്‍ പെട്ട നിക്ഷേപകര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തിലുള്ള ബോണ്ട്‌സ്‌കാര്‍ട് പ്‌ളാറ്റ് ഫോം നിക്ഷേപ രംഗത്തെ തങ്ങളുടെ മുന്‍നിര സാന്നിധ്യവും വിശ്യാസ്യതയും ഉറപ്പിക്കുന്നതായി ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കമ്പാനി പ്രസ്താവനയില്‍ പറഞ്ഞു.  

No comments:

Post a Comment

23 JUN 2025 TVM