Friday, November 26, 2021

പോളിക്യാബിന്റെ ഡാന്‍സ് ഓഫ് ജോയി ക്യാമ്പയിനില്‍ ആയുഷ്മാന്‍ ഖുറാന.




കൊച്ചി: രാജ്യത്തെ പ്രമുഖ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളായ പോളിക്യാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാസ്റ്റര്‍ ബ്രാന്‍ഡ് ക്യാമ്പയിനില്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ഡാന്‍സ് ഓഫ് ജോയി എന്നാണ് ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. ക്യാമ്പയിനില്‍ പോളിക്യാബിന്റെ ഉപഭോക്തൃ കേന്ദ്രീകൃതമായ എല്‍ ഇഡി വിളക്കുകള്‍, ഫാന്‍, സ്മാര്‍ട്ട് ഹോം ഓട്ടോമേഷന്‍ , ഗ്രീന്‍ വയര്‍ മുതല്‍ കേബിള്‍ വരെയുള്ള ഉത്പന്നങ്ങളെയാണ് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.
ബ്രാന്‍ഡിന്റെ പ്രസക്തിയും പ്രയോജനങ്ങളും അവതരിപ്പിക്കാന്‍ സംഗീതമാണ് ആശയവിനിമയത്തിന് ഉപയോഗിച്ചതെന്ന് പോളിക്യാബ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ നിലേഷ് മലാനി പറഞ്ഞു. 

No comments:

Post a Comment

23 JUN 2025 TVM